Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗമ്യ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു-റിപ്പോര്‍ട്ട്

തൃശൂര്‍: തീവണ്ടിയിലെ പീഡനത്തെത്തുടര്‍ന്ന് മരിച്ച ഷൊര്‍ണൂര്‍ സ്വദേശിനി സൗമ്യ ക്രൂരമായ പീഡനത്തിനാണ് ഇരയായിട്ടുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

തലയ്‌ക്കേറ്റ മാരകമായ പരുക്കാണ് സൌമ്യയുടെ മരണകാരണമെന്നു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തലയ്‌ക്കേറ്റ പ്രഹരത്തില്‍ തലയോട്ടി പൊട്ടിയിട്ടുണ്ട്. താടിയെല്ലുകളും തകര്‍ന്നു. ഏഴ് പല്ലുകള്‍ കൊഴിഞ്ഞു- റിപ്പോര്‍ട്ടില്‍ പറയുന്നു.

താന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുകയാണെന്ന അറിവോടെയാണ് സൗമ്യ ബോധരഹിതയായതെന്നും അബോധാവസ്ഥിയിലും അക്രമി ക്രൂരമായ പീഡനം തുടര്‍ന്നുവെന്നാണ് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേറ്റ മുറിവുകള്‍ സൂചിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പ്രാണവേദനയോടെ പിടയുന്ന സൗമ്യയെ രണ്ടാമതും അക്രമി പീഡിപ്പിച്ചതായും പരിശോധന സൂചിപ്പിക്കുന്നുണ്ട്. വീഴ്ചയുടെ ആഘാതമാണോ, ഗോവിന്ദച്ചാമിയുടെ ആക്രമണമാണോ തലയ്ക്കു പരുക്കേല്‍ക്കാന്‍ കാരണമെന്നു വ്യക്തമായിട്ടില്ല.

ചെറുതും വലുതുമായ ഒട്ടേറെ മുറിവുകള്‍ സൌമ്യയുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ചെറുത്തുനില്‍ക്കാനുള്ള ശ്രമമാകണം അക്രമിയായ ഗോവിന്ദച്ചാമിയെ പ്രകോപിപ്പിച്ചതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

കേസിനു വേണ്ട എല്ലാ തെളിവുകളും സൗമ്യയുടെ ശരീരത്തില്‍നിന്നു നേരത്തെതന്നെ ശേഖരിച്ചിരുന്നു. ഡിഎന്‍എ പരിശോധനയ്ക്ക് അടക്കമുള്ള സാംപിളുകളും ശേഖരിച്ചതായി ഫൊറന്‍സിക് വിഭാഗം മേധാവി ഡോക്ടര്‍ ഷേര്‍ളി വാസു പറഞ്ഞു. മെഡിക്കല്‍ കോളജിലെ അഞ്ചംഗ ഫൊറന്‍സിക് സംഘമാണ് രണ്ടരമണിക്കൂര്‍ നീണ്ട പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+