Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ മാറ്റത്തിന്റെ കാറ്റ്: ആന്റണി

Antony
തിരുവല്ല: കഴിഞ്ഞ തവണ യുഡിഎഫിന് 99 സീറ്റാണ് ലഭിച്ചതെങ്കില്‍ ഇക്കുറി അത് സെഞ്ച്വറി കടക്കുമെന്ന് കേന്ദ്രപ്രതിരോധമന്ത്രി എകെ ആന്റണി. അത്തരത്തിലാണ് കേരളത്തിലെ ജനവികാരമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ഭരണമാറ്റത്തിനുള്ള കാറ്റ് വീശുകയാണ്. എല്‍ഡിഎഫിന്റെ കാലം കഴിയാറായി. സെക്രട്ടേറിയറ്റില്‍ ഒരു ശുദ്ധികലശത്തിനുള്ള സമയമായി. കേരള മോചനയാത്ര അതിന്റെ ഒന്നാം ഘട്ടമാണ്-ആന്റണി പറഞ്ഞു.

പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി നയിക്കുന്ന കേരള മോചനയാത്രയുടെ സമാപനം കുറിച്ചുകൊണ്ടു നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എല്‍ഡിഎഫ് സര്‍ക്കാറിന്റെ കേന്ദ്രവിരുദ്ധ മനോഭാവത്തെ കുറ്റപ്പെടുത്തിയ ആന്റണി കേരളത്തിന് ഇത്രയേറെ കേന്ദ്രസഹായം ലഭിച്ചകാലം മുമ്പൊരിക്കലുമുണ്ടായിട്ടില്ലെന്നും പറഞ്ഞു.

സദാസമയവും കേന്ദ്രത്തെ കുറ്റപ്പെടുത്തുന്ന ഒരു സര്‍ക്കാര്‍ ഭരിക്കുന്നകാലത്താണ് ഇത്രയേറെ പരിഗണന സംസ്ഥാനത്തിന് ലഭിച്ചത്. ഇന്ത്യ വികസനത്തിന്റെ കാര്യത്തില്‍ ഏറ്റവും വലിയ കുതിപ്പു നടത്തിയ കാലമാണിത്. ഇതിന്റെ ഫലമായി ഖജനാവില്‍ കുമിഞ്ഞുകൂടിയ സമ്പത്ത് കക്ഷിരാഷ്ട്രീയ വ്യത്യാസം പരിഗണിക്കാതെ സംസ്ഥാനങ്ങള്‍ക്ക് വാരിക്കോരി കൊടുത്തുകൊണ്ടിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

മുപ്പതിലേറെ പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കിയത്. ഇതിന് പുറമെ കുട്ടനാട്, ഇടുക്കി പാക്കേജുകളും വല്ലാര്‍പ്പാടം പദ്ധതിയുമെല്ലാം യാഥാര്‍ഥ്യമായി. ഇത്രയും കേന്ദ്ര ആനുകൂല്യം ലഭിച്ച ഒരു കാലം കേരളത്തില്‍ മുന്‍പ് ഉണ്ടായിട്ടില്ല.

കേന്ദ്രവിരുദ്ധം എന്നതാണ് ഇപ്പോള്‍ കേരളത്തിലെ ഏറ്റവും വിലകുറഞ്ഞ മുദ്രാവാക്യം. കേന്ദ്രവുമായി കൈകോര്‍ക്കുന്ന ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ പതിന്മടങ്ങ് വികസനപ്രവര്‍ത്തനങ്ങള്‍ നടക്കും. സുസ്ഥിരവും സമഗ്രവുമായ വികസനം നടക്കണമെങ്കില്‍ യുഡിഎഫ് ഭരണം നിലവില്‍ വരണം.

അവസരം കിട്ടുമ്പോഴെല്ലാം കേന്ദ്രസര്‍ക്കാരിനെ താഴ്ത്തിക്കെട്ടുകയും പഴിചാരുകയും ചെയ്യുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളുന്നതെങ്കിലും കേന്ദ്രസര്‍ക്കാര്‍ സഹായങ്ങള്‍ പിന്നെയും പിന്നെയും വരിക്കോരി നല്‍കിക്കൊണ്ടിരുന്നു-ആന്റണി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+