കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നമ്പര്‍ പോര്‍ട്ടബിലിറ്റി ഉപയോഗിച്ചത് 17ലക്ഷം പേര്‍

  • By Lakshmi
Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ ഇതുവരെ 17.1ലക്ഷം ഉപയോക്താക്കള്‍ മൊബൈല്‍ നമ്പര്‍ പോര്‍ടബിലിറ്റി സൗകര്യം ഉപയോഗപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഫെബ്രുവരി അഞ്ചുവരെയുള്ള കണക്കാണ് ഇതെന്ന് ട്രായ് വ്യക്തമാക്കി.

2010 നവംബര്‍ 25ന് ഹരിയാനയിലാണ് ആദ്യമായി പോര്‍ട്ടബിലിറ്റി സൗകര്യം നടപ്പിലാക്കിയത്. പിന്നീട് 2011 ജനുവരി ഇരുപതോടെ രാജ്യത്താകമാനം ഈ സൗകര്യം നിലവില്‍വന്നു.

രാജ്യത്തെ മൊബൈല്‍ സേവന വിപണയില്‍ കടത്ത മത്സരം ഉണ്ടാക്കാന്‍ വഴിതുറന്നുകൊണ്ടാണ് ഈ സേവനം നിലവില്‍വന്നത്. എന്നാല്‍ പതിനഞ്ചോളം പ്രമുഖ സേവനദാതാക്കളില്‍ ആരും തന്നെ ഉപയോക്താക്കളെ പിടിച്ചുനിര്‍ത്താനും ആകര്‍ഷിക്കാനാുമായി കാര്യമായ ഓഫറുകള്‍ പ്രഖ്യാപിച്ചിരുന്നില്ല.

ഗുജറാത്തിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍(1.67)ഇതിനകം ഈ സൗകര്യം ഉപയോഗപ്പെടുത്തിയത്. രാജസ്ഥാനില്‍ 1.44 ലക്ഷംപേരും, കര്‍ണാടകത്തില്‍ 1.16ലക്ഷം പേരും തമിഴ്‌നാട്ടില്‍ 1.14 ലക്ഷം പേരും ഈ സൗകര്യം ഉപയോഗപ്പെടുത്തിയതായി ട്രായിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാന്‍ വെറും 19 രൂപ മാത്രമാണ് ഉപയോക്താവിന് ചെലവ് വരിക. ഇതിനായി ഇംഗ്ലീഷില്‍ പോര്‍ട്ട് എന്ന് ടൈപ്പ് ചെയ്ത് ഒരു സ്‌പേസ് വിട്ട ശേഷം നിലവിലുള്ള നമ്പര്‍ കൂടി ടൈപ്പ് ചെയ്ത് 1900 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ചാല്‍ മതിയാവും.

English summary
17 lakh mobile subscribers have opted for the Number Portable facility that allows users to change their service provider while retaining the number, telecom regulator Trai said on Tuesday.The MNP service was introduced on a pilot basis in Haryana on November 25, 2010 and was later rolled out pan-India from January 20 this year,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X