കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാംഗ്ലൂരില്‍ എയ്‌റോ ഇന്ത്യ മേള തുടങ്ങി

  • By Lakshmi
Google Oneindia Malayalam News
Aero Show

ബാംഗ്ലൂര്‍: വ്യോമയാന പ്രദര്‍ശനമേളയായ 'എയ്‌റോ ഇന്ത്യ' ബാംഗ്ലൂരില്‍ തുടങ്ങി. യലഹങ്ക വ്യോമസേനാ താവളത്തില്‍ നടക്കുന്ന അഞ്ചുദിവസത്തെ മേള പ്രതിരോധവകുപ്പുമന്ത്രി എ.കെ.ആന്റണി ഉദ്ഘാടനംചെയ്തു.

ഏഷ്യയിലെഏറ്റവും വലിയ വ്യോമയാന പ്രദര്‍ശനമേളയുടെ എട്ടാമത്തെ പതിപ്പിനാണ് ബുധനാഴ്ച തുടക്കമായത്. പ്രതിരോധവകുപ്പാണ് എയ്‌റോ ഇന്ത്യയുടെ സംഘാടകര്‍.

ഇന്ത്യ വാങ്ങാനായി പരിഗണിക്കുന്ന വിവിധോദ്ദേശ്യ ഇടത്തരം പോര്‍വിമാനങ്ങളില്‍ അഞ്ചെണ്ണവും മേളയില്‍ എത്തുന്നുവെന്നത് ഇത്തവണത്തെ ഷോയുടെ പ്രധാന സവിശേഷതയാണ്.

എഫ്16, എഫ്18 സൂപ്പര്‍ ഹോണറ്റ്, മിഗ്35, റാഫേല്‍, യൂറോഫൈറ്റര്‍ ടൈഫൂണ്‍, ഗ്രിപ്പന്‍ എന്നീ ആറുവിമാനങ്ങളാണ് ഇന്ത്യയുടെ പരിഗണനയിലിരിക്കുന്നത്. ഇതില്‍ റഷ്യന്‍ നിര്‍മ്മിത മിഗ്35 മേളയ്ക്ക് എത്തുന്നില്ല.

പോര്‍വിമാനങ്ങളും ഹെലികോപ്റ്ററുകളും ചെറുതും വലുതുമായ യാത്രാവിമാനങ്ങളും ചരക്കുവിമാനങ്ങളും ഉള്‍പ്പെടെ വിവിധരാജ്യങ്ങളില്‍നിന്നായി നൂറോളം വ്യോമയാനങ്ങള്‍ ആകാശത്ത് വിസ്മയമൊരുക്കാനായി ബാംഗ്ലൂരില്‍ എത്തിയിട്ടുണ്ട്.

ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ലഘുപോര്‍വിമാനമായ തേജസിനെ മേളയില്‍ അവതരിപ്പിക്കും. തേജസിന്റെ വ്യോമാഭ്യാസ പ്രകടനവും ഒരുക്കിയിട്ടുണ്ട്. വിമാനങ്ങള്‍ക്ക്പുറമേ മിസൈലുകളും ബഹിരാകാശ സാങ്കേതികവിദ്യയയം പ്രദര്‍ശനത്തിനുണ്ട്.

ബോയിങ്, എംബ്രയര്‍, എയര്‍ബസ്, സെസ്‌നാ, യൂറോകോപ്റ്റര്‍, ലോക്ക് ഹീഡ് മാര്‍ട്ടിന്‍ തുടങ്ങിയവരും അവരുടെ പുതിയ വിമാനങ്ങള്‍ എത്തിച്ചിട്ടുണ്ട്.

ഏഷ്യയിലെ ഏറ്റവും വലിയ മേളയാണെങ്കിലും പാകിസ്താന്‍, ഇറാന്‍ എന്നീരാജ്യങ്ങളെ മേളയ്ക്ക് ക്ഷണിച്ചിട്ടില്ല. ആദ്യം ചൈനയ്ക്കും പങ്കെടുക്കാന്‍ അനുവാദം നിഷേധിച്ചിരുന്നെങ്കെിലും പിന്നിട് വിദേശകാര്യ വകുപ്പ് ഇടപെട്ട് ചൈനയുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയായിരുന്നു.

ആദ്യദിനമായ ബുധനാഴ്ചയൊഴികെ എല്ലാദിവസവും പകല്‍ 10 മുതല്‍ 5 വരെ മേളയില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ട്. മേളപ്രമാണിച്ച് ബാംഗ്ലൂരില്‍ സുരക്ഷ കര്‍ശനമാക്കുകയും ഗതാഗത ക്രമീകരണങ്ങള്‍ കാര്യക്ഷമമാക്കുകയും ചെയ്തിട്ടുണ്ട്. . ബാംഗ്ലൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നുള്ള വിമാനസര്‍വീസുകളുടെ സമയക്രമത്തില്‍ലും മേളയുടെ പശ്ചാത്തലത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്.

English summary
Asia's biggest air show, Aero India 2011, was inaugurated today by Defence Minister AK Antony at Air Force Station, Yelahanka. Asia's premier air show will be on from February 9 to 13 at Bangalore.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X