പിതൃത്വ കേസ്: തിവാരിയുടെ ഡിഎന്‍എ ടെസ്റ്റ് 19ന്

തിവാരി തന്റെ പിതാവാണെന്നു അവകാശപ്പെട്ട് രോഹിത് ശേഖര്‍ (31) നല്‍കിയ കേസില്‍ തിവാരി ഡിഎന്‍എ ടെസ്റ്റിന് വിധേയനാകണമെന്ന് കോടതി നേരത്തേ വിധിച്ചിരുന്നു. ഇതിനെതിരെ തിവാരി ഹര്‍ജി നല്‍കിയിരുന്നുവെങ്കിലും കോടതി തള്ളുകയായിരുന്നു.
കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരുന്ന തന്റെ അമ്മ ഉജ്വല ശര്‍മയ്ക്ക് തിവാരിയുമായുണ്ടായിരുന്ന ബന്ധത്തില്‍ പിറന്ന പുത്രനാണ് താനെന്നും പിതൃത്വം പ്രഖ്യാപിച്ചു കിട്ടണമെന്നുമാണ് രോഹിത് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
രോഹിതിന്റെ വളര്‍ത്തച്ഛന്‍ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയനാവുകയും അദ്ദേഹത്തിന്റെ പുത്രനല്ല രോഹിതെന്ന് തെളിയുകയും ചെയ്തിരുന്നു. ലൈംഗികാപവാദത്തെതുടര്‍ന്ന് അടുത്തകാലത്ത് ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് വിശ്രമ ജീവിതം നയിക്കുകയാണ് എണ്‍പത്തഞ്ചുകാരനായ തിവാരി.












Click it and Unblock the Notifications