കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിതൃത്വ കേസ്: തിവാരിയുടെ ഡിഎന്‍എ ടെസ്റ്റ് 19ന്

  • By Lakshmi
Google Oneindia Malayalam News

Tiwari
ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ആന്ധ്രാ പ്രദേശ് മുന്‍ ഗവര്‍ണറുമായ എന്‍.ഡി തിവാരിയുടെ ഡിഎന്‍എ പരിശോധന ഫെബ്രുവരി 19ന് നടത്തും.

തിവാരി തന്റെ പിതാവാണെന്നു അവകാശപ്പെട്ട് രോഹിത് ശേഖര്‍ (31) നല്‍കിയ കേസില്‍ തിവാരി ഡിഎന്‍എ ടെസ്റ്റിന് വിധേയനാകണമെന്ന് കോടതി നേരത്തേ വിധിച്ചിരുന്നു. ഇതിനെതിരെ തിവാരി ഹര്‍ജി നല്‍കിയിരുന്നുവെങ്കിലും കോടതി തള്ളുകയായിരുന്നു.

കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരുന്ന തന്റെ അമ്മ ഉജ്വല ശര്‍മയ്ക്ക് തിവാരിയുമായുണ്ടായിരുന്ന ബന്ധത്തില്‍ പിറന്ന പുത്രനാണ് താനെന്നും പിതൃത്വം പ്രഖ്യാപിച്ചു കിട്ടണമെന്നുമാണ് രോഹിത് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

രോഹിതിന്റെ വളര്‍ത്തച്ഛന്‍ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയനാവുകയും അദ്ദേഹത്തിന്റെ പുത്രനല്ല രോഹിതെന്ന് തെളിയുകയും ചെയ്തിരുന്നു. ലൈംഗികാപവാദത്തെതുടര്‍ന്ന് അടുത്തകാലത്ത് ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് വിശ്രമ ജീവിതം നയിക്കുകയാണ് എണ്‍പത്തഞ്ചുകാരനായ തിവാരി.

English summary
The Delhi High Court will on February 19 determine the formalities as to how and where veteran Congress leader N D Tiwari’s blood sample will be taken for his DNA test on a paternity suit filed by a man claiming to be his biological son,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X