ആരൂഷി വധം: മാതാപിതാക്കള്‍ക്കെതിരെ കേസ്

കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടിയുള്ള സി.ബി.ഐ. റിപ്പോര്‍ട്ടില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. അന്വേഷണം അവസാനിപ്പിക്കണമെന്ന സി.ബി.ഐയുടെ വാദം കോടതി തള്ളി. ഇരുവര്‍ക്കുമെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നു കോടതി പറഞ്ഞു. കൊലക്കുറ്റം, തെളിവു നശിപ്പിക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി ഇരുവര്‍ക്കുമെതിരെ കേസെടുക്കാനാണ് കോടതി നിര്‍ദേശം.
കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു സിബിഐ നല്‍കിയ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഇവര്‍ക്കു നേരെയാണു വിരല്‍ ചൂണ്ടുന്നതെന്നും കോടതി പറഞ്ഞു. കേസില്‍ വിചാരണ ഈമാസം 28നു തുടങ്ങും.
സംഭവത്തില്‍ ആരുഷിയുടെ മാതാപിതാക്കള്‍ മാത്രമാണ് സംശയത്തിന്റെ നിഴലിലെന്നും എന്നാല്‍ ഇവര്‍ക്കെതിരെ തെളിവുകളില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സിബിഐ കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടിയത്.എന്നാല്‍ കൊലകള്‍ നടക്കുമ്പോള്‍ വീട്ടില്‍ ആരുഷിയുടെ മാതാപിതാക്കളല്ലാതെ മറ്റാരുമില്ലായിരുന്നെന്ന് സി.ബി.ഐയുടെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. തല്‍വാര്‍ ദമ്പതികള്‍ തന്നെയാണ് കൊലയ്ക്ക് പിന്നിലെന്ന സൂചനകള്‍ നല്‍കിയാണ് സിബിഐ കേസ് അവസാനിപ്പിയ്ക്കാന്‍ തീരുമാനിച്ചത്.
ആരുഷിയും ഹേംരാജും തമ്മിലുള്ള അവിഹിത ബന്ധം നേരില്‍ കണ്ട രാജേഷാണ് ഇരു കൊലപാതകങ്ങളും നടത്തിയെന്നായിരുന്നു കേസ് ആദ്യം അന്വേഷിച്ച നോയിഡ പൊലീസ് നല്‍കിയ സൂചനകള്‍. തുടര്‍ന്നാണു രാജേഷ് തല്‍വാറിനെ അറസ്റ്റും ചെയ്തിരുന്നു. ആരോപണങ്ങള്‍ ശക്തമായതോടെ കേസ് അന്വേഷണം സിബിഐക്കു വിടുകയായിരുന്നു.
2008 മെയ് 16നാണ് രാജ്യത്ത് ഞെട്ടിച്ച നോയിഡ ഇരട്ടക്കൊലപാതകം നടന്നത്. പതിനാലുകാരിയായ ആരുഷി വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ പോലീസ് ആദ്യം പ്രതിയെന്ന് സംശയിച്ചിരുന്ന വീട്ടു വേലക്കാരന്‍ ഹേമരാജിന്റെ ജഡം പിറ്റെ ദിവസം വീടിന്റെ ടെറസ്സില്‍ നിന്നും കണ്ടെത്തിയത് കേസ് കൂടുതല്‍ സങ്കീര്‍ണമാക്കിയിരുന്നു.
കേസില്‍ അറസ്റ്റിലായ രാജേഷ് തല്‍വാര്‍ 50 ദിവസത്തോളം ജയിലില്‍കഴിഞ്ഞിരുന്നു. ഒടുവില്‍ തെളിവുകളില്ലെന്ന് സിബിഐ വ്യക്തമാക്കിയതിനെ തുടര്‍ന്ന് കോടതി ജാമ്യം നല്‍കുകയായിരുന്നു.












Click it and Unblock the Notifications