എംകെ മുനീറിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

മന്ത്രിയായിരുന്ന കാലത്ത് പൊതുമരാമത്തു പണിയില്‍ ക്രമക്കേടു കാട്ടിയെന്ന കേസിലാണു തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
മലപ്പുറം മഞ്ചേരി ആലുകുന്ന് റോഡ് നിര്‍മാണം ടെന്‍ഡര്‍ വിളിക്കാതെ നല്‍കിയെന്നതാണ് കേസ്. ഇതുവഴി 27 ലക്ഷം രൂപ സര്‍ക്കാരിനു നഷ്ടം ഉണ്ടായെന്നാണു വിജിലന്‍സ് കണ്ടെത്തിയത്. ആകെ 11 പ്രതികളുള്ള കേസില്‍ മുനീര്‍ ഒന്നാം പ്രതിയാണ്.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരില്‍ പൊതുമരാമത്ത് മന്ത്രിയായിരുന്ന എം.കെ. മുനീറിന് പുറമെ കരാറുകാരന്‍ വി. അബ്ദുള്‍ ലത്തീഫ്, പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിങ് എന്‍ജിനീയര്‍മാരായ കെ.പി. പ്രഭാകരന്‍, സി.എം. മുഹമ്മദ് ഫറൂക്ക് തുടങ്ങിയവരും കേസില്‍ പ്രതികളാണ്.












Click it and Unblock the Notifications