സഹപ്രവര്‍ത്തകന്‍ അപമാനിക്കുന്നുവെന്ന് പൊലീസുകാരി
കോട്ടയം: വനിത പോലീസിനെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പരാതി. പരാതിയില്‍ പോലീസ് അസോസിയേഷന്‍ നേതാവിനെതിരേ അന്വേഷണം നടത്താന്‍ ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശം.
പീഡനശ്രമത്തിനിരയായ പൊലീസുകാരിയുടെ ഭര്‍ത്താവായ റെയില്‍വേ സി.ഐ.യുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിനു നിര്‍ദേശം നല്‍കിയത്. ഇദ്ദേഹം ഡിജിപിക്കും പരാതി നല്‍കിയിരുന്നു.
കോട്ടയം സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. കടുത്തുരുത്തി സ്‌റ്റേഷനിലെ പോലീസുകാരിക്കെതിരേയാണ് പീഡന ശ്രമമുണ്ടായത്. ഇതേ സ്്റ്റഷനിലെ അസോസിയേഷന്‍ നേതാവായ പോലീസുകാരന്‍ പലതവണ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.
കഴിഞ്ഞ നവംബറില്‍ പൊലീസുകാരിയുടെ ഭര്‍ത്താവ് ഭാര്യയെ അസോസിയേഷന്‍ നേതാവ് ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതായി ചൂണ്ടിക്കാട്ടി കടുത്തുരുത്തി സി.ഐയ്ക്കം ഡിജിപിയ്ക്കും പരാതി നല്‍കിയിരുന്നു.
ഇതേത്തുടര്‍ന്ന് ഭര്‍ത്താവ് ജോലി ചെയ്യുന്ന പാലക്കാട്ടേക്ക് വനിതാ പോലീസുകാരിയെ സ്ഥലം മാറ്റാന്‍ ഡിജിപിഉത്തരവ് നല്‍കിയെങ്കിലും നടപ്പായില്ല.
ഇതിനുശേഷം വീണ്ടും അസോസിയേഷന്‍ നേതാവില്‍ നിന്നും പീഡനശ്രമമുണ്ടായപ്പോഴാണ് ആഭ്യന്തര മന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയത്.












Click it and Unblock the Notifications