ഇന്ത്യയിലെ ഏറ്റവും വലിയ മസ്ജിദ് കോഴിക്കോട്ട്
കോഴിക്കോട്: കാല്‍ലക്ഷത്തോളം പേര്‍ക്ക് പ്രാര്‍ത്ഥിയ്ക്കാന്‍ സൗകര്യമുള്ള മുസ്ലീം പള്ളി കോഴിക്കോട് ജില്ലയില്‍ നിര്‍മ്മിക്കുന്നു. കാന്തപുരം എപി അബൂബക്കര്‍ മുസലിയാരുടെ നേതൃത്വത്തിലുള്ള കാരന്തൂര്‍ മര്‍ക്കസിന്റെ ആഭിമുഖ്യത്തിലാണ് പള്ളിനിര്‍മ്മാണം.
നാല്‍പ്പത് കോടി രൂപ മുടക്കി നിര്‍മ്മിക്കുന്ന പള്ളി ഇന്ത്യയിലെ ഏറ്റവും വലിയ പള്ളിയായിരിക്കും. ശഅറെ മുബാറക്ക് ഗ്രാന്റ് മസ്ജിദ് എന്നായിരിക്കും ഇതിന്റെ പേര്. ലോകത്ത് അപൂര്‍വ്വമായ പ്രവാചക തിരുകേശം ഇവിടെ സൂക്ഷിക്കും.
കോഴിക്കോട് നഗരത്തിന് പുറത്ത് 12 ഏക്കറിലായിരിക്കും പള്ളി. 4 ഏക്കറില്‍ പള്ളിയും 8 ഏക്കറില്‍ ഉ്ദ്യാനവുമായിരിക്കും. 2 വര്‍ഷം കൊണ്ട് ഗ്രാന്റ് മോസ്‌കിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. ഇന്തോസാരസാനിക് ശൈലിയിലായിരിക്കും മസ്ദിന്റെ നിര്‍മാണം. തൃശ്ശൂരിലെ ഇന്‍ഡിഗോ ആര്‍ക്കിടെക്റ്റ്‌സിലെ ആര്‍ക്കിടെക്റ്റ് റിയാസ് മുഹമ്മദാണ് രണ്ടര ലക്ഷം ചതുരശ്ര അടിയില്‍ നിര്‍മിക്കുന്ന ഗ്രാന്റ് മോസ്‌കിന്റെ വാസ്തുശില്പി.
വിശാലമായ അകത്തളമുള്ള മുഗള്‍ശൈലിയില്‍ നിര്‍മിക്കുന്ന മസ്ജിദില്‍ 1200 പേര്‍ക്ക് താമസിക്കാന്‍ സൗകര്യം ഉണ്ടാകും. സെമിനാര്‍ ഹാള്‍, ലൈബ്രറി എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു സാംസ്‌കാരിക സമുച്ചയം കൂടിയായിരിക്കും ഗ്രാന്റ് മോസ്‌ക്.
കശ്മീരിലെ ഹസ്രത്ത്ബാല്‍ പള്ളി കഴിഞ്ഞാല്‍ പ്രവാചക തിരുകേശം സൂക്ഷിക്കുന്ന ഇന്ത്യയിലെ മസ്ജിദ് എന്ന സ്ഥാനം ഗ്രാന്റ് മോസ്‌കിന് ലഭിക്കും.
തുര്‍ക്കിയിലെ ടോപ്കാപി മ്യൂസിയമാണ് പ്രവാചക തിരുകേശം സൂക്ഷിക്കുന്ന മറ്റൊരു സ്ഥലം. ഗ്രാന്റ് മോസ്‌കിന്റെ മധ്യഭാഗത്തുള്ള ഉയരംകൂടിയ താഴികക്കുടത്തിന് താഴെയായിരിക്കും പ്രവാചക തിരുകേശം സൂക്ഷിക്കുക.
കാരന്തൂര്‍ മര്‍ക്കസ്സില്‍ നടന്ന ചടങ്ങില്‍ അബുദാബിയിലെ ഡോക്ടര്‍ അഹമ്മദ് ഖസ്‌റജ് പ്രവാചക കേശം കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് കൈമാറിയിരുന്നു.












Click it and Unblock the Notifications