തീവണ്ടിയില്‍ നഗ്നതാപ്രദര്‍ശനം; ഒരാള്‍ പിടിയില്‍
തൃശൂര്‍: തീവണ്ടി യാത്രക്കിടെ ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ ആര്‍പിഎഫ് പിടികൂടി. കുന്നംകുളം ചിറ്റഞ്ഞൂര്‍ സ്രാമ്പിക്കല്‍ മഹേഷ്(27)ആണ് പിടിയിലായത്.
ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍ തൃശൂര്‍ പൂങ്കുന്നം റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു പ്രതി നഗ്നത പ്രദര്‍ശിപ്പിച്ചത്. സ്ത്രീ യാത്രക്കാരും കമ്പാര്‍ട്ട്‌മെന്റില്‍ ഈസമയം ഉണ്ടായിരുന്നു. ആര്‍പിഎഫ് ഇയാളെ ഉടന്‍ കസ്റ്റഡിയിലെടുത്തു.
തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറക്കിയ പ്രതിക്കെതിരേ ആര്‍പിഎഫ് കേസെടുത്തു. കുന്നംകുളത്തെ ഒരു ബേക്കറി ജീവനക്കാരനാണ് പ്രതി. ഇയാളെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.












Click it and Unblock the Notifications