പുല്ലുമേട് ദുരന്തം; പ്രതിപക്ഷം സഭ വിട്ടു

കണമല ദുരന്തത്തില്‍ പെട്ടവരുടെ ആശ്രിതര്‍ക്ക് ആവശ്യമായ ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ലെന്നും തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഹൈക്കോടതിയുടെ ഉത്തരവില്ലാതെ ഇവര്‍ക്ക് ധനസഹായം നല്‍കാന്‍ ദേവസ്വം ബോര്‍ഡിനു കഴിയില്ലെന്ന് മറുപടിയായി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഇതിന്റെ കാലതാമസം മൂലമാണ് തുക വിതരണം ചെയ്യാന്‍ വൈകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ദുരന്തത്തില്‍ മരിച്ചവര്‍ക്ക് സര്‍ക്കാരും ദേവസ്വം ബോര്‍ഡും കൂടി അഞ്ചു ലക്ഷം രൂപ നല്‍കുമെന്നുമായിരുന്നു വാഗ്ദാനം. രണ്ടര ലക്ഷം രൂപ സര്‍ക്കാരും രണ്ടരലക്ഷം രൂപ ദേവസ്വം ബോര്‍ഡുമാണ് നല്‍കുക. തുടര്‍ന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും വിശദീകരണം നല്‍കിയെങ്കിലും പ്രതിപക്ഷം ഇതിലും തൃപ്തരായില്ല. ദുരന്തത്തിന്റെ യഥാര്‍ഥകാരണം പുറത്തുകൊണ്ടുവരാനാണ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുള്ളതെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
മന്ത്രിയുടെ മറുപടിയില്‍ രോഷാകുലരായ പ്രതിപക്ഷാംഗങ്ങള്‍ സഭയിയുടെ നടുത്തളത്തിലിറങ്ങി ബഹളം വച്ചു.തുടര്‍ന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുകയും സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ചാണു പ്രതിപക്ഷം സഭ വിട്ടത്.












Click it and Unblock the Notifications