കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുല്ലുമേട് ദുരന്തം; പ്രതിപക്ഷം സഭ വിട്ടു

  • By Ajith Babu
Google Oneindia Malayalam News

Pullumedu Tragedy
തിരുവനന്തപുരം: പുല്ലുമേട് ദുരന്തം സഭ നിര്‍ത്തി വച്ചു ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയത്തിന്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങി പോയി. പുല്ലുമേട് ദുരന്തത്തിനു മുമ്പ് പമ്പയിലും കണമലയിലും ദുരന്തം ഉണ്ടായി. ഇത്തരത്തില്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും സര്‍ക്കാര്‍ സംവിധാനം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

കണമല ദുരന്തത്തില്‍ പെട്ടവരുടെ ആശ്രിതര്‍ക്ക് ആവശ്യമായ ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ലെന്നും തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഹൈക്കോടതിയുടെ ഉത്തരവില്ലാതെ ഇവര്‍ക്ക് ധനസഹായം നല്‍കാന്‍ ദേവസ്വം ബോര്‍ഡിനു കഴിയില്ലെന്ന് മറുപടിയായി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഇതിന്റെ കാലതാമസം മൂലമാണ് തുക വിതരണം ചെയ്യാന്‍ വൈകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ദുരന്തത്തില്‍ മരിച്ചവര്‍ക്ക് സര്‍ക്കാരും ദേവസ്വം ബോര്‍ഡും കൂടി അഞ്ചു ലക്ഷം രൂപ നല്‍കുമെന്നുമായിരുന്നു വാഗ്ദാനം. രണ്ടര ലക്ഷം രൂപ സര്‍ക്കാരും രണ്ടരലക്ഷം രൂപ ദേവസ്വം ബോര്‍ഡുമാണ് നല്‍കുക. തുടര്‍ന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും വിശദീകരണം നല്‍കിയെങ്കിലും പ്രതിപക്ഷം ഇതിലും തൃപ്തരായില്ല. ദുരന്തത്തിന്റെ യഥാര്‍ഥകാരണം പുറത്തുകൊണ്ടുവരാനാണ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുള്ളതെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

മന്ത്രിയുടെ മറുപടിയില്‍ രോഷാകുലരായ പ്രതിപക്ഷാംഗങ്ങള്‍ സഭയിയുടെ നടുത്തളത്തിലിറങ്ങി ബഹളം വച്ചു.തുടര്‍ന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുകയും സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ചാണു പ്രതിപക്ഷം സഭ വിട്ടത്.

English summary
The Congress-led UDF opposition members today staged a walkout in the Assembly protesting against the denial of permission by the Speaker to discuss Pullumedu tragedy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X