കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
കൊച്ചിയില്‍ സ്വകാര്യ ബസ് സമരം
കൊച്ചി: ഫെയര്‍ വേജസ് നിയമ പ്രകാരമുള്ള ആനുകൂല്യം ലഭിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസ് തൊഴിലാളി യൂണിയന് സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ ബുധനാഴ്ച സ്വകാര്യ ബസ് തൊഴിലാളികള്‍ സൂചനാ പണിമുടക്കു നടത്തുന്നു. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു വരെയാണ് സമരം.
സമരത്തിന്റെ ഭാഗമായി നഗരത്തിലേക്ക് ചേര്‍ത്തല ഭാഗത്തു നിന്നുവരുന്ന ബസുകള്‍ കുമ്പളത്തും, ഗുരുവായുരില്‍ നിന്നുള്ളവ വരാപ്പുഴയിലും, കോതമംഗലത്തുനിന്നുള്ളവ പൂക്കാട്ടുപടി, കിഴക്കമ്പലം എന്നിവിടങ്ങളിലും പിറവം, പാലാ ഭാഗത്തു നിന്നുള്ളവ ഹില്‍പാലസിലും, കോട്ടയം, വൈക്കം ഭാഗത്തുനിന്നുള്ളവ പൂത്തോട്ടയിലും ട്രിപ്പ് അവസാനിപ്പിക്കും.