കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹെല്‍മറ്റില്ലെങ്കില്‍ ഇന്‍ഷുറന്‍സില്ല: ഹൈക്കോടതി

  • By Ajith Babu
Google Oneindia Malayalam News

കൊച്ചി: ഇരുചക്ര വാഹനക്കാര്‍ ഹെല്‍മറ്റ് നിര്‍ബന്ധമായും ധരിക്കണമെന്ന ഉത്തരവ് കര്‍ശനമായി നടപ്പാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം.

ഹെല്‍മറ്റ് നിര്‍ബന്ധമാക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഡിജിപി അല്ലെന്നും, പരിശോധന കര്‍ശനമാക്കേണ്ടെന്ന മന്ത്രിമാരുടെ നിര്‍ദ്ദേശങ്ങള്‍ മുഖവിലയ്‌ക്കെടുക്കരുതെന്നും സംസ്ഥാന പോലീസിനോട് കോടതി പറഞ്ഞു.

ഹെല്‍മറ്റ് ധരിക്കുന്ന യാത്രക്കാര്‍ക്ക് മാത്രമായി ഇന്‍ഷ്വറന്‍സ് പരിരക്ഷ പരിമിതപ്പെടുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഇതുസംബന്ധിച്ച് നിയമഭേദഗതി നടത്തണമെന്നും കോടതി പറഞ്ഞു. ഒരു സ്വകാര്യ വ്യക്തി നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

അതേ സമയം ഹെല്‍മെറ്റ് ഇരുചക്രയാത്രികര്‍ക്ക് നിര്‍ബന്ധം തന്നെയാണെന്ന് ആഭ്യന്തര മന്ത്രി ചൊവ്വാഴ്ച നിയമസഭയില്‍ പറഞ്ഞിരുന്നു.

English summary
Kerala hc directed police to strictly ensure that two wheeler riders wore helmets and observed that the statements made by ministers and other public persons against implementation of the provision should be ignored.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X