Get Updates
Get notified of breaking news, exclusive insights, and must-see stories!

5വയസ്സുകാരിയെ ഓട്ടോയില്‍ പീഡിപ്പിച്ചു

തൃശ്ശൂര്‍: അഞ്ചു വയസ്സുകാരിയെ ഓട്ടോയില്‍വെച്ച് പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. യുകെജി വിദ്യാര്‍ത്ഥിനിയെ സ്ഥിരമായി സ്‌കൂളില്‍ കൊണ്ടുപോകുന്ന ഓട്ടോയിലെ ഡ്രൈവറുടെ സഹായിയായ പൂങ്കുന്നം സ്വദേശി വിനോദ(29) ആണ് അറസ്റ്റിലായത്.

വീട്ടിലെത്തിയ കുട്ടി ഓട്ടോയില്‍ നടന്ന കാര്യം പറഞ്ഞതിനെത്തുടര്‍ന്ന് അച്ഛനാണ് പൊലീസില്‍ പരാതി നല്‍കിയത്. തിങ്കളാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് സംഭവം നടന്നത്. സ്‌കൂളില്‍നിന്ന് പൂങ്കുന്നത്തെ വീട്ടിലേയ്ക്ക് ഓട്ടോറിക്ഷയില്‍ വരികയായിരുന്നു കുട്ടി.

സാധാരണ ദിവസം കുട്ടികളെ കയറ്റാനും ഇറക്കാനും തന്നെ സഹായിക്കുന്നതിനായി ഡ്രൈവര്‍ ഭാര്യയെയും കൂടെക്കാട്ടാറുണ്ട്. സംഭവദിവസം അയല്‍ക്കാരനായ വിനോദിനെയാണ് ഡ്രൈവര്‍ സഹായത്തിന് വിളിച്ചത്.

പിന്‍സീറ്റിലിരുന്ന കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുകയും വീട്ടില്‍ പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. വീട്ടിലെത്തി കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുന്നത് അമ്മൂമ്മയാണ് വിവരം തിരക്കിയത്. കുട്ടി കാര്യങ്ങള്‍ ഇവരോട് പറഞ്ഞു.

തുടര്‍ന്ന് കുട്ടിയെ മാതാപിതാക്കള്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. പരിശോധനയില്‍ പീഡനം നടന്നതായി തെളിഞ്ഞു. തുടര്‍ന്നാണ് കുട്ടിയുടെ അച്ഛന്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിത്.

കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് പിന്നീട് യുവാവിനെ അറസ്റ്റ് ചെയ്തു.മാനഭംഗശ്രമത്തിനാണ് കേസ് എടുത്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+