ഫേസ്‍ബുക്ക് ഉടമയെ ഇന്ത്യന്‍ വംശജന്‍ ശല്യപ്പെടുത്തി

പ്രദീപ് മനുകൊണ്ടയെന്നയാളെയാണ് കോടതി താക്കീത് ചെയ്തിരിക്കുന്നത്. മേലില്‍ സുക്കര്‍ബര്‍ഗിനെയോ സഹോദരിയെയോ ശല്യപ്പെടുത്തിയാല്‍ കനത്ത നടപടി നേരിടേണ്ടി വരുമെന്നാണ് ബോസ്റ്റണ്‍ പൊലീസ് ഇയാളെ താക്കീത് ചെയ്തിരിക്കുന്നത്.
മാര്‍ക്ക്, റാന്‍ഡി, മാര്‍ക്കിന്റെ കാമുകി പ്രിസില്ല ചാന്‍ എന്നിവരില്‍ നിന്ന് പ്രദീപ് നൂറടി മാറി നില്‍ക്കണമെന്നാണ് കോടതിയുടെ ഉത്തരവ്.
ഫേസ്‍ബുക്കിലെ സന്ദേശങ്ങളിലൂടെയാണ് സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന തന്റെ കുുടംബത്തെ സഹായിക്കണമെന്ന് പ്രദാപ് സുക്കര്‍ബര്‍ഗിനോടും സഹോദരിയോടും ആവശ്യപ്പെട്ടുകൊണ്ടിരുന്നത്.
പണം കടമായി തന്നാല്‍ മതിയെന്നും എല്ലാം പിന്നീട് തിരിച്ചയ്ക്കുമെന്നും ഇയാള്‍ സന്ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. സഹായം നല്‍കിയാല്‍ ജീവിതകാലം മുഴുവന്‍ താന്‍ മാര്‍ക്കിനോട് കടപ്പെട്ടിരിക്കുമെന്നും അദ്ദേഹത്തിന് വേണ്ടി മരിക്കാന്‍ പോലും തയ്യാറാക്കുമെന്നും പ്രദീപ് വ്യക്തമാക്കിയിട്ടുണ്ട്.
ഫേസ്‍ബുക്കിന്റെ മാര്‍ക്കറ്റ് ഡവലപ്‌മെന്റ് ഡയറക്ടര്‍ കൂടിയായ സൂക്കര്‍ ബര്‍ഗിന്റെ സഹോദരി റാന്‍ഡിയ്ക്കും സമാനമായ സന്ദേശങ്ങളാണ് ഇയാള്‍ അയച്ചുകൊണ്ടിരുന്നത്.
ഇതിനോടൊന്നും സുകര്‍ബര്‍ഗ് കുടുംബം പ്രതികരിക്കാതായതോടെ ജനുവരിയില്‍ പ്രദീപ് മാര്‍ക്കിന്റെ വീട്ടിലും ഓഫീസിലും എത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് മാര്‍ക്ക് ഇക്കാര്യത്തില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പ്രാദേശിക പൊലീസ് ജനുവരി 24ന് പ്രദീപിന് താക്കീത് നല്‍കി. എന്നാല്‍ ഇയാള്‍ തുടര്‍ന്നും മാര്‍ക്കിന് കത്തുകളും പൂക്കളും അയച്ചുകൊണ്ടിരുന്നു.
തുടര്‍ന്നാണ് സൂക്കര്‍ബര്‍ഗ് നിയമനടപടിക്കൊരുങ്ങിയത്. ധനസഹായം ആവശ്യപ്പെട്ടുകൊണ്ട് ശല്യപ്പെടുത്തുകയും ഭീഷണി മുഴക്കുകയും ചെയ്യുന്നു എന്ന് കാണിച്ചാണ് സൂക്കര്‍ബര്‍ഗ് പരാതി നല്‍കിയിരിക്കുന്നത്.
കേസ് കോടതി ഫെബ്രുവരി 22ലേയ്ക്ക് മാറ്റിവച്ചിരിക്കുകയാണ്. മനുകോണ്ടയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെങ്കിലും കുറ്റം തെളിയിക്കപ്പെട്ടാല്‍ ഇയാള്‍ക്ക് ഒരു വര്‍ഷം വരെ തടവോ 1,000 ഡോളര്‍ പിഴയോ ശിക്ഷയായി ലഭിക്കാം.












Click it and Unblock the Notifications