ജ്യോതിഷം ആയുധമാക്കിയ നിത്യാനന്ദ കുടുങ്ങി
ബാംഗ്‌ളൂര്‍: വിവാഹത്തട്ടിപ്പുവീരനായ ജോത്സ്യന്‍ കര്‍ണാടകത്തില്‍ അറസ്റ്റിലായി. ആറു വിവാഹം ചെയ്ത നിത്യാനന്ദ ശാസ്ത്രിയാണ് ചാമരാജ്‌പേട്ട് പൊലീസിന്റെ വലയിലായത്.
ലക്ഷക്കണക്കിന് രൂപയുടെ ത്ട്ടിപ്പ് കേസിലാണ് ഈ നിത്യാനന്ദ കുടുങ്ങിയത്. ജനങ്ങളുടെ പറ്റിച്ച് പണമുണ്ടാക്കി പലവിവാഹങ്ങള്‍ ചെയ്ത് ആര്‍ഭാടജീവിതം നയിച്ചുവരുകയായിരുന്നു ഇയാള്‍.
മദ്യപാനം, ചൂതുകളി, കുതിരപ്പന്തയം എന്നിവയായിരുന്നു നിത്യാനന്ദയുടെ പ്രധാന ഇഷ്ടങ്ങള്‍. ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ നേരിടുന്ന സമ്പന്നരെ ജ്യോതിഷ പരിഹാരങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ചാണ് ഇയാള്‍ പണം തട്ടിയിരുന്നത്.
വിജയ സരസ്വതി എന്ന ഒരു ധനികയില്‍ നിന്നും പ്രശ്‌നങ്ങള്‍ തീര്‍ക്കാമെന്ന് പറഞ്ഞ് ഇയാള്‍ 20 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ഒടുവില്‍ ഇവര്‍ നല്‍കിയ പരാതിയിലാണ് നിത്യാനന്ദശാസ്ത്രികള്‍ കുടുങ്ങിയത്.
സ്വര്‍ണമാണെന്ന്് പറഞ്ഞ് മുക്കുപണ്ടങ്ങളും വസ്ത്രങ്ങളും നല്‍കിയാണ് ഇയാള്‍ സ്ത്രീകളെ പ്രലോഭിപ്പിച്ചിരുന്നത്. ആദ്യം വിവാഹം ചെയ്തത് കാസര്‍കോട് ജില്ലയില്‍ നിന്നാണ്.
വ്യാജസ്വര്‍ണാഭരണങ്ങളും വസ്ത്രങ്ങളും നല്‍കിയായിരുന്നു ഇയാള്‍ തന്റെ അനുയായികളായ സ്ത്രീകളെ വശീകരിച്ചിരുന്നത്. തുടര്‍ന്ന് ഇവരെ വിവാഹം കഴിക്കുന്ന ഇയാള്‍ കാര്യസാധ്യത്തിനുശേഷം സ്ഥലംകാലിയാക്കുകയായിരുന്നു പതിവ്. ദോഷങ്ങള്‍ അകറ്റാന്‍ വിശിഷ്ട പൂജകള്‍ ചെയ്യാമെന്നു വാഗ്ദാനം നല്‍കി ഇയാള്‍ വിശ്വാസികളില്‍നിന്നു വന്‍തുക കബളിപ്പിച്ചിരുന്നു.
മംഗലാപുരം സ്വദേശിയായ ശാസ്ത്രി ജോലി തേടിയാണ് 1998ല്‍ ബാംഗളൂരില്‍ എത്തുന്നത്. ഇലക്ട്രീഷ്യനായിരുന്ന ഇയാള്‍ക്ക് പക്ഷേ മികച്ച ജോലിയൊന്നും കണ്ടെത്താനായില്ല. ഇതിനിടെ ജ്യോതിഷം പഠിച്ച് ഈ പ്രവൃത്തിയിലേയ്ക്ക് മാറുകയായിരുന്നു.












Click it and Unblock the Notifications