കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിഭയുടെ അടുക്കളപ്പണി; മന്ത്രിയുടെ പണിപോകും

  • By Lakshmi
Google Oneindia Malayalam News

Pratibha Patil
ദില്ലി: രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ അടുക്കളയില്‍ പാചകക്കാരിയായിരുന്നുവെന്ന് പ്രസ്താവന നടത്തി വിവാദം ക്ഷണിച്ചുവരുത്തിയ രാജസ്ഥാന്‍ മന്ത്രി അമിന്‍ ഖാന്‍ രാജിവയ്ക്കും.

ുഖ്യന്ത്രി അശോക് ഗെലോട്ട് ഖാനോട് രാജി ആവശ്യപ്പെട്ടിട്ടുണ്ട്. പഞ്ചായത്തീരാജ്, വഖഫ് വകുപ്പുകളാണ് അമീന്‍ ഖാന്‍ കൈകാര്യം ചെയ്യുന്നത്.

എഴുപതുകളില്‍, ഇന്ദിരാഗാന്ധിക്ക് ഭക്ഷണം ഉണ്ടാക്കി കൊടുക്കലായിരുന്നു പ്രതിഭാ പാട്ടീലിന്റെ പണിയെന്നായിരുന്നു അമീന്‍ ഖാന്‍ പറഞ്ഞത്. പ്രസ്താവന കോണ്‍ഗ്രസിനുള്ളില്‍ വലിയ വിവാദമായിരിക്കുകയാണ്.

പ്രസ്താവനയെ തുടര്‍ന്ന് രാജസ്ഥാനില്‍ വ്യാപക പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് അമീന്‍ ഖാന്‍ ക്ഷമ ചോദിച്ചിരുന്നു. ദില്ലിയിലേക്ക് പോകുന്നതിനുമുന്‍പു തന്നെ ഖാനോട് പ്രസ്താവന പിന്‍വലിക്കണമെന്ന് ഗെഹ്‌ലോട്ട് ആവശ്യപ്പെട്ടിരുന്നു.

രാഷ്ട്രപതിയെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവന ഉണ്ടായതോടെ തുടര്‍ നടപടികള്‍ക്കുള്ള ചര്‍ച്ചകള്‍ക്കായി കോണ്‍ഗ്രസ് നേതൃത്വം മുഖ്യമന്ത്രി അശോക് ഗെ്‌ലോട്ടിനെ ദില്ലിയ്ക്ക് വിളിപ്പിക്കുകയായിരുന്നു.
ദില്ലിയിലെ ചര്‍ച്ചകള്‍ക്കുശേഷം അശോക് ഫോണ്‍ മുഖാന്തിരമാണ് അമീനോട് രാജിയാവശ്യപ്പെട്ടത്.

പ്രസിഡന്റിനെ അപമാനിക്കാനല്ല താന്‍ അത്തരമൊരു പ്രസ്താവന നടത്തിയത് എന്നാണ് അമീന്‍ ഖാന്‍ പറയുന്നത്. നിസ്വാര്‍ത്ഥസേവനത്തിന്റെ പ്രതീകമാണ് പ്രതിഭയെന്ന് ചൂണ്ടിക്കാണിക്കാനാണ് അവര്‍ അടുക്കളപ്പണി ചെയ്ത കാര്യം താന്‍ പറഞ്ഞതെന്നും അമീന്‍ പറയുന്നു.

എന്നാല്‍, പരാമര്‍ശം നിര്‍ഭാഗ്യകരമായെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി വക്താവ് മനീഷ് തിവാരി ദില്ലിയില്‍ പറഞ്ഞു. പ്രസ്താവനയെ പറ്റി മാധ്യമങ്ങളിലൂടെ മാത്രമാണ് അറിഞ്ഞതെന്നും ശരിക്കും അമീന്‍ പറഞ്ഞത് ഇതുതന്നെയാണോ എന്നറിയില്ലെന്നും രാഷ്ട്രപതി ഭവന്‍ വക്താവ് അറിയിച്ചു.

എന്തുതരം പ്രസ്താവനയാണ് അമീന്‍ നടത്തിയതെന്ന് അന്വേഷിക്കാന്‍ ഗവര്‍ണറെയും മുഖ്യമന്ത്രിയെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും നിജസ്ഥിതി അറിഞ്ഞതിന് ശേഷം ഉചിതമായ നടപടി കൈക്കൊള്ളുമെന്നും രാഷ്ട്രപതി ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു.

English summary
Rajasthan minister Amin Khan, who remarked that Pratibha Patil was made president for having cooked in late former prime minister Indira Gandhi's kitchen, has been asked to resign.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X