പാസഞ്ചര്‍ തീവണ്ടിയില്‍ യുവതി തൂങ്ങിമരിച്ചു
നാഗര്‍കോവില്‍: കോയമ്പത്തൂര്‍-നാഗര്‍കോവില്‍ പാസഞ്ചര്‍ ട്രെയിനിലെ ടോയ്‌ലെറ്റില്‍ 30 വയസ്സ് വരുന്ന യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
ചൊവ്വാഴ്ച രാത്രി എട്ടരയോടെ നാഗര്‍കോവില്‍ ജംക്ഷനിലെത്തിയ ട്രെയിനിലാണു സംഭവം. ബുധനാഴ്ച രാവിലെ ബോഗികള്‍ വൃത്തിയാക്കാനെത്തിയ ജീവനക്കാരാണു ബാത്ത്‌റൂം അകത്തുനിന്നു പൂട്ടിയിരുന്നതും അതിനുള്ളില്‍നിന്നു ദുര്‍ഗന്ധം വരുന്നതും ശ്രദ്ധയില്‍പ്പെടുത്തിയത്.
വിവരമറിഞ്ഞെത്തിയ റയില്‍വേ പൊലീസ് ജീവനക്കാരുടെ സഹായത്തോടെയാണു വാതില്‍ പൊളിച്ചപ്പോഴാണ് തൂങ്ങിമരിച്ചനിലയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശാരിപ്പള്ളം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.












Click it and Unblock the Notifications