ഓട്ടോ ഡ്രൈവര്‍ അപമാനിക്കാന്‍ ശ്രമിച്ചു; യുവതി ചാടി
പുറത്തൂര്‍: ഓട്ടോയില്‍ യാത്ര ചെയ്യുന്നതിനിടെ ഡ്രൈവര്‍ അപമര്യാദയായി പെരുമാറിയതിനെത്തുടര്‍ന്ന് യുവതി വാഹനത്തില്‍നിന്ന് പുറത്തേക്കു ചാടി.
ഗുരുതരമായി പരുക്കേറ്റ യുവതിയെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകചയാണ്.
പരാതിയില്‍ ഓട്ടോ ഡ്രൈവര്‍ സലീമിനെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് മലപ്പറം ജില്ലയിലെ കൂട്ടായിയില്‍നിന്ന് പടിഞ്ഞാറേക്കരയിലേയ്ക്ക് യാത്രചെയ്യുമ്പോഴാണ് യുവതിയ്ക്ക് ദുരനുഭവമുണ്ടായത്.
പടിഞ്ഞാറേക്കര സ്വദേശിനിയാണ് പീഡനത്തിനിരയായ സ്ത്രീ. ഡ്രൈവര്‍ അപമര്യാദയായി പെരുമാറിയതായും ഇതോടെ രക്ഷപ്പെടാനായി ചാടുകയുമായിരുന്നെന്നാണ് യുവതി പൊലീസിനു നല്‍കിയ മൊഴി.












Click it and Unblock the Notifications