ഹരിത ഫണ്ടിലേക്ക് 100 കോടി
തിരുവനന്തപുരം: ഹരിത ഫണ്ടിലേക്ക് 100 കോടി രൂപ കൂടി ഇത്തവണത്തെ ബജറ്റില്‍ വകയിരുത്തി. ജൈവവളത്തിനും ചെങ്കല്ലിനും വില കുറയും. അതേ സമയം ചെമ്മണ്ണിന് വില കൂടും.
സംസ്ഥാനത്ത് 50 ചെക്ക് ഡാമുകള്‍ കൂടി നിര്‍മിക്കും. ജലാശയങ്ങളുടേയും കുളങ്ങളുടേയും വികസനത്തിന് 43 കോടിയും നീര്‍ത്തട വികസനത്തിന് 35 കോടിയും ജൈവകൃഷിക്ക് 5 കോടിയും നീക്കിവെച്ചിട്ടുണ്ട്.
നാളികേര കൃഷിക്ക് 30 കോടി ലഭ്യമാക്കും. കുട്ടനാട്ടില്‍ പുറംബണ്ട് നിര്‍മാണത്തിന് 75 കോടി രൂപ നല്‍കും. നെല്ലിന്റെ സംഭരണവില ഒരു രൂപ കൂട്ടി 14 രൂപയാക്കും. ഹോര്‍ട്ടികോര്‍പ്പിന് പച്ചക്കറി വിതരണത്തിന് 20 കോടി നീക്കിവെച്ചു. മത്സ്യമേഖലയ്ക്കായി 80 കോടി രൂപ വകയിരുത്തി. മത്സ്യത്തൊഴിലാളികള്‍ക്കുള്ള ആശ്വാസ ധനസഹായം 366 രൂപയാക്കി കൂട്ടി.












Click it and Unblock the Notifications