ഉന്നത വിദ്യാഭ്യാസത്തിന് 2,296കോടി
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസത്തിനായി ബജറ്റില്‍ 2,296 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി തോമസ് ഐസക് അറിയിച്ചു.
തിരുവനന്തപുരം എന്‍ജിനീയറിങ് കോളജില്‍ പ്രത്യേക പഠന കേന്ദ്രം തുടങ്ങും. ഇതിനായി 5 കോടി രൂപ നീക്കിവച്ചു. കൊച്ചി സര്‍വകലാശാലയ്ക്ക് 10 കോടി രൂപ നല്‍കും. 10 പുതിയ ഐഐടികള്‍ സ്ഥാപിക്കും.
മലയാള ഭാഷാ പഠനത്തിനും ഗവേഷണത്തിനുമായി 10 കോടി രൂപ നീക്കിവച്ചതായും ധനമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ 50 കോളജുകളില്‍ പുതിയ കോഴ്‌സുകള്‍ തുടങ്ങും.
അനാഥാലയത്തിലെ കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് സ്‌കോളര്‍ഷിപ്പ് നല്‍കും. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് 45 കോടി രൂപ നീക്കിവച്ചു. സര്‍വകലാശാലകള്‍ക്ക് 10 കോടി രൂപയും പുതിയ സര്‍വകലാശാലകള്‍ക്ക് 30 കോടി രൂപയും വകയിരുത്തി.












Click it and Unblock the Notifications