റോഡ് വികസനത്തിന് 40,000 കോടി രൂപ
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ വികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന സമഗ്ര റോഡ് പുനരുദ്ധാരണ പദ്ധതിക്ക് പലിശ രഹിത സ്ഥാപനങ്ങളില്‍ നിന്നും 40,000 കോടി സ്വരൂപിയ്ക്കുമെന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് തോമസ് ഐസക്ക് അറിയിച്ചു. റോഡ്‌സ് ബ്രിജസ് കോര്‍പറേഷന്റെയും ആര്‍എഫ്ബിയുടെയും നേതൃത്വത്തിലായിരിക്കും വികസനം. ഇതിലേക്കായി പ്രാരംഭഘട്ടമെന്ന നിലയില്‍ 1000 കോടി രൂപ വകയിരുത്തുന്നു.
1920 കോടി രൂപ ചെലവില്‍ 320 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 10 ഹൈവേകളുടെ വികസനം, 725 കോടി രൂപയുടെ 35 ജില്ലാ റോഡുകളുടെ വികസനം , 1000 കോടി രൂപയുടെ സമഗ്ര ബൈപാസ് വികസനം, നിലവിലുള്ള 25 ബൈപാസുകള്‍ക്ക് പുറമേ പുതിയ ബൈപാസുകളുടെ നിര്‍മ്മാണത്തിന് അനുമതി നല്‍കും.
120 കോടി രൂപയുടെ കൊല്ലം പാക്കേജ്, 142 കോടി രൂപയുടെ തൃശൂര്‍ പാക്കേജ്, 180 കോടി രൂപയുടെ കോഴിക്കോട് പാക്കേജ്, 250 കോടി രൂപയുടെ തിരുവനന്തപുരം പാക്കേജ്. രണ്ടു പുതിയ സംസ്ഥാന പാത എന്നിവയും റോഡുകളുടെ വികസനത്തില്‍ ഉള്‍പ്പെടുത്തും.
ഗ്രാമീണ റോഡുകളുടെ വികസനത്തിന് 528 കോടി രൂപയാക്കി ഉയര്‍ത്തും. പശ്ചാത്തല വികസന വിഹിതം 40 ശതമാനമായി ഉയര്‍ത്തും. മുന്‍ പറഞ്ഞ പദ്ധതികള്‍ക്കു പുറമേ പൊതുമരാമത്ത് വകുപ്പിന് വാര്‍ഷിക പദ്ധതിയായി 525 കോടി രൂപ വകയിരുത്തി. പുതിയ പാലങ്ങള്‍ക്കും റോഡുകള്‍ക്കുമായി 44 കോടി രൂപ വിനിയോഗിക്കും.
പാറശ്ശാല കൊല്ലം മലയോര ഹൈവേയുടെ വികസനം, പൊന്നാനിപൂവാര്‍ തീരദ്ദേശ മേഖല റോഡ് വികസനത്തിന് 420 കോടി, ഉടമസ്ഥാവകാശം നോക്കാതെ പി.ഡബ്ല്യൂഡി. റോഡുകള്‍ വികസിപ്പിക്കും.












Click it and Unblock the Notifications