വൈദ്യുതി മീറ്റര്‍ വാടക ഒഴിവാക്കി
തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു കോടി വൈദ്യുതി ഉപഭോക്താക്കളില്‍ നിന്നും ഈടാക്കിവന്നിരുന്ന മീറ്റര്‍ വാടക ഒഴിവാക്കി. ബജറ്റിലാണ് ഈ പ്രഖ്യാപനം. പ്രതിമാസം പത്ത് രൂപയാണ് കെഎസ്ഇബി ഉപഭോക്താക്കളില്‍ നിന്ന് വൈദ്യുതി മീറ്റര്‍ ചാര്‍ജായി ഈടാക്കുന്നത്.
ഇതുവഴി കെ.എസ്.ഇ.ബിക്ക് പ്രതിമാസം 120 കോടി രൂപയുടെ അധിക ബാധ്യത വരുന്നുണ്ട്.
കെഎസ്ഇബിയില്‍ പുതിയ പദ്ധതികള്‍ക്കായി 229 കോടി രൂപയുടെ ഫണ്ട് അനുവദിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് പ്രസരണ നഷ്ടത്തില്‍ വന്‍ കുറവ് വരുത്താന്‍ കഴിഞ്ഞതായും ധനമന്ത്രി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications