രാത്രികാല തീവണ്ടികളില്‍ വനിതാ പൊലീസ്
തിരുവനന്തപുരം: റെയില്‍വേയ്ക്ക് സമ്മതമെങ്കില്‍ രാത്രികാലത്ത് തീവണ്ടിയിലെ ലേഡീസ് കമ്പാര്‍ട്ടുമെന്റുകളില്‍ വനിതാ പോലീസിന്റെ സേവനം ഏര്‍പ്പെടുത്താന്‍ തയാറാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി തോമസ് ഐസക് ആണ് ഇക്കാര്യം അറിയിച്ചത്. ഷൊര്‍ണൂരിലെ സൗമ്യയുടെ ദാരുണമരണം പരാമര്‍ശിച്ചായിരുന്നു ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഇതിന്റെ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് പറഞ്ഞ മന്ത്രി ഇതിനായി ബജറ്റില്‍ അഞ്ച് കോടി രൂപ വകയിരുത്തിയതായും വ്യക്തമാക്കി. വനിതാ ക്ഷേമത്തിനായി 770 കോടി രൂപ ബജറ്റില്‍ വകയിരുത്തി. അവിവാഹിതര്‍ക്കുളള പെന്‍ഷന്‍ പ്രായപരിധി കുറച്ചു.40 വയസ് മുതലുളള സ്ത്രീകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. വനിതാ വികസന വകുപ്പ് രൂപീകരിക്കും.
പാതു സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കായി മുത്രപ്പുര സ്ഥാപിക്കും.വനിതകള്‍ക്കു രാത്രിയില്‍ താമസത്തിനു പ്രത്യേക ഹോസ്റ്റല്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications