നവജാത ശിശുക്കളുടെ പേരില്‍ 10000 രൂപ
തിരുവനന്തപുരം: നവജാത ശിശുക്കളുടെ പേരില്‍ 10,000 രൂപ ഇന്‍ഷുറന്‍സ് തുകയായി സംസ്ഥാനസര്‍ക്കാര്‍ നിക്ഷേപിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
ബിപിഎല്‍ കുടുംബങ്ങളല്ലാത്തവര്‍ നിക്ഷേപത്തിന്റെ പകുതി സ്വയം വകയിരുത്തണം. പ്ലസ് ടുവിന് ശേഷം തുകയുടെ പ്രയോജനം കുട്ടികള്‍ക്ക് ലഭിക്കത്തക്ക വിധത്തിലായിരിക്കും നിക്ഷേപം നടത്തുക.
കേള്‍വിശക്തിയില്ലാത്ത കുട്ടികളുടെ ഓപ്പറേഷന് 2 ലക്ഷം രൂപ നല്‍കും. കുട്ടികള്‍ക്ക് ഹൃദയം വൃക്ക ചികിത്സയ്ക്ക് സൗജന്യം നല്‍കും. തെരഞ്ഞെടുത്ത പതിനാറ് ആശുപത്രികളിലായിരിക്കും ആനുകൂല്യം ലഭ്യമാകുക












Click it and Unblock the Notifications