വിലക്കയറ്റത്തെ നേരിടാന്‍ സമഗ്രപദ്ധതി
തിരുവനന്തപുരം: വിലക്കയറ്റം നേരിടാന്‍ സമഗ്രമായ പദ്ധതി ആവിഷ്‌കരിക്കാന്‍ വിഹിതം ബജറ്റില്‍ ഉള്‍പ്പെടുത്തി. രണ്ടു രൂപയ്ക്ക് അരി ലഭ്യമാക്കുന്നത് 40 ലക്ഷം കുടുംബങ്ങളിലേക്ക് വ്യാപിപ്പിച്ചു.
13 അവശ്യസാധാനങ്ങള്‍ സിവില്‍ സപ്ലൈസ് മകാര്‍പമറഷന്‍ വഴി സബ്‌സിഡിയായി നല്‍കും. ഇതിലേക്കായി 75 കോടി രൂപ വകയിരുത്തി. 3000 റേഷന്‍ കടകളെ സപ്ലൈകോയുടെ ഫ്രാഞ്ചൈസികളാക്കി. ഇവ വഴി 5 ഇന കിറ്റ് ഫെബ്രുവരി മുതല്‍ വിതരണം ചെയ്യും, ഇതിനായി 100 കോടി രൂപ വകയിരുത്തിയെന്ന് ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചു.
റേഷന്‍ വ്യാപാരികളുടെ കമ്മീഷന്‍ പുതുക്കി നിശ്ചയിച്ചു. കണ്‍സ്യൂമര്‍ ഫെഡിന് 50 കോടി അനുവദിക്കും. ഹോര്‍ട്ടികള്‍ച്ചറിന് 20 കോടി, മണ്ണെണ്ണയ്ക്ക് ലിറ്ററിന് 20 രൂപ സബ്‌സിഡി അനുവദിച്ചു. ഇതിലേക്ക്് 15 കോടി വകയിരുത്തി.












Click it and Unblock the Notifications