സ്‌പൈസസ് റൂട്ട് പൈതൃക പദ്ധതിക്ക് രൂപം നല്‍കും
തിരുവനന്തപുരം: സംസ്ഥാനത്ത് ടൂറിസം വികസനത്തിന്റെ ഭാഗമായി സ്‌പൈസസ് റൂട്ട് പൈതൃക പദ്ധതിക്ക് രൂപം നല്‍കുമെന്ന് ധനമന്ത്രി. യുനസ്‌കോയുടെ സഹകരത്തോടെ സില്‍ക്ക് റൂട്ട് മാതൃകയിലായിരിക്കും പദ്ധതി നടപ്പക്കുക.
സ്‌പൈസസ് രാജ്യങ്ങളിലെ അംബാസഡര്‍മാരുമായി മാര്‍ച്ചില്‍ യുനസ്‌കോയുടെ നേതൃത്വത്തില്‍ ദില്ലിയില്‍ വച്ച് ചര്‍ച്ച നടത്തും. സ്‌പൈസസ് റൂട്ട് പദ്ധതിക്കായി 15 കോടി വകയിരുത്തി. ടൂറിസം വകുപ്പിന് 6.5 കോടിയും, ആലപ്പുഴ കെടിഡിസിക്ക് 5 കോടിയും, കേരള ട്രാവല്‍ മാര്‍ട്ടിന് ഒരു കോടിയും അനുവദിക്കും.
നിലവിലുള്ള മുസരീസ് പൈതൃക പദ്ധതിക്ക് 20 കോടിയും, തലശേരി മുസരീസ് പദ്ധതിക്ക് 20 കോടിയും ആലപ്പുഴ മാസ്റ്റര്‍ പ്ലാന്‍ പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിലേക്ക് 10 കോടിയും അനുവദിയ്ക്കും.












Click it and Unblock the Notifications