ഇടമലയാര്‍ കേസ് മുന്നറിയിപ്പ്: വിഎസ്

സംസ്ഥാനത്തെ ഒരു ഒരു മുന്‍മന്ത്രിയെ അഴിമതിക്കേസില്‍ പരമോന്നത നീതിപീഠം ശിക്ഷിക്കുന്നത് ആദ്യമായാണെന്ന് വി.എസ് ചൂണ്ടിക്കാട്ടി. രണ്ടു ദശാബ്ദത്തിലേറെ തനിക്ക് ഇതിനുവേണ്ടി പോരാട്ടം നടത്തേണ്ടി വന്നതായും അദ്ദേഹം പറഞ്ഞു.
ഇതിന്റെ പേരില്‍ വ്യക്തിപരമായ ആക്ഷേപങ്ങളും ആരോപണങ്ങളും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ഇതിനുള്ള മറുപടിയാണ് ഈ വിധി.
വിധിയെ സംബന്ധിച്ച് കൂടുതല്‍ ഒന്നും പറയാനില്ലെന്ന് അദ്ദേഹം പറഞ്ഞു. എഴുതി തയാറാക്കിയ പ്രതികരണം വി.എസ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വായിക്കുകയായിരുന്നു. ബാലകൃഷ്ണ പിള്ളയെ വെറുതെ വിട്ട ഹൈക്കോടതി വിധിയ്‌ക്കെതിരെ വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധം നടത്തിയാണ് വിഎസ് വിജയം കണ്ടിരിയ്ക്കുന്നത്.












Click it and Unblock the Notifications