കേരളം വളര്‍ച്ചയുടെ പാതയില്‍
തിരുവനന്തപുരം: കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് കേരളം ഒമ്പതു ശതമാനം വളര്‍ച്ച കൈവരിച്ചുവെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് അറിയിച്ചു. മൂന്നു വര്‍ഷത്തിനുള്ളില്‍ കേരളം അതിവേഗം വളരുന്ന സംസ്ഥാനമായി മാറുമെന്നും എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റ് നിയമസഭയില്‍ അവതരിപ്പിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഒരു ദിവസം പോലും ട്രഷറി പൂട്ടേണ്ടിവന്നിട്ടില്ല. ഒരിക്കല്‍ പോലും റിസര്‍വ് ബാങ്കില്‍ നിന്ന് കൈവായ്പ ആവശ്യപ്പെടേണ്ടി വന്നിട്ടില്ല. വികസനത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. മുന്‍ സര്‍ക്കാരിന്റെ കാലത്തെ അപേക്ഷിച്ച് സംസ്ഥാന റാവന്യൂ ധനകമ്മി കുറഞ്ഞതായി ധനമന്ത്രി തോമസ് ഐസക്. ചെലവ് കൂടിയെങ്കിലും വരുമാനം കൂടിയതിനാലാണ് കമ്മി കുറഞ്ഞത്.
ചെലവ് കൂടിയെങ്കിലും ധനകമ്മി, റവന്യൂ കമ്മികള്‍ പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാരിന് കഴിഞ്ഞു. 2001-06 കാലഘട്ടത്തില്‍ 28.5 ശതമാനമായിരുന്നു റവന്യൂ കമ്മി. 2010-11 കാലത്ത് ഇത് 15.5 ശതമാനം ആയി കുറഞ്ഞു.
മിച്ച ബജറ്റ് അവതരിപ്പിക്കുമെന്ന് ഈ സര്‍ക്കാരിന്റെ ആദ്യകാലത്ത് പറഞ്ഞുവെങ്കിലും ആഗോള മാന്ദ്യവും കേന്ദ്ര വിഹിതം വെട്ടിക്കറുച്ചതും ഇതിന് തടസ്സമായി.
ശംമ്പള പരിഷ്‌കരവും പൊതുമേഖലാ സ്ഥാപകനങ്ങളിലെ ഗ്രാന്റും തടഞ്ഞ് മിച്ച ബജറ്റ് വേണമെങ്കില്‍ അവതരിപ്പിയ്ക്കാമായിരുന്നു. എന്നാല്‍ ജനവിരുദ്ധ നയങ്ങള്‍ക്ക് ഈ സര്‍ക്കാര്‍ എതിരാണ്. വിദ്യാഭ്യാസആരോഗ്യമേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹാരം കാണുമെന്നും ഐസക്ക് വ്യക്തമാക്കി.












Click it and Unblock the Notifications