നിരപരാധി, വിഎസ് വേട്ടായാടി; ബാലകൃഷ്ണ പിള്ള

ജയിലില്‍ പോകാന്‍ തയാറാണ്. വിഎസിന് തന്നോടുള്ള രാഷ്ട്രീയപകയാണ് കേസിനാധാരമെന്നും അദ്ദേഹം പറഞ്ഞു. സമന്‍സ് വരുന്ന മുറയ്ക്ക് കോടതിയില്‍ കീഴടങ്ങും. 76 വയസായ തന്റെ അവസാനം ചിലപ്പോള്‍ ജയിലില്‍ കിടന്നാകാമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.
അധികാരത്തില്‍ നിന്നിറങ്ങുന്നതിനു മുമ്പ് അച്യുതാനന്ദന്‍ എല്ലാവരെയും കൂട്ടില്‍ കയറ്റുകയാണ്. സ്വന്തം പാര്‍ട്ടിയില്‍ പെട്ടവരെ പോലും ശിക്ഷിപ്പിക്കാനാണ് അച്യുതാനന്ദന്റെ ശ്രമം. സാമ്പത്തിക ഭദ്രതയുളള കുടുംബത്തിലാണ് ജനിച്ചത്. പണത്തിനു വേണ്ടി അഴിമതി കാണിക്കേണ്ടി വന്നിട്ടില്ല. സ്വന്തം സ്വത്തില്‍ ഭൂരിഭാഗവും രാഷ്ട്രീയത്തിനായി കളഞ്ഞയാളാണ് താനെന്നും ബാലകൃഷ്ണ പിള്ള പറഞ്ഞു.
ഇന്ദിരാ ഗാന്ധിയുടെ നിര്‍ദേശം സ്വീകരിച്ച് ഇടമലയാര്‍ കേസ് പദ്ധതി പൂര്‍ത്തിയാക്കാന്‍ ശ്രമിച്ചു. അതിനു തയാറാകാതിരുന്നെങ്കില്‍ ഈ കേസ് ഉണ്ടാകില്ലായിരുന്നു. തകര്‍ന്നു കിടന്ന പദ്ധതി നന്നാക്കാന്‍ ശ്രമിക്കുകയായിരുന്നു. നാടിനു വേണ്ടി പ്രവര്‍ത്തിച്ചതിനാണ് തനിക്കു ശിക്ഷ ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
തകര്‍ന്നുകിടന്ന ഇടമലയാര്‍ പദ്ധതിയില്‍ ഇടപെട്ടതാണ് താന്‍ ചെയ്ത കുറ്റം. കേസില്‍ തന്നെ ഒരു വര്‍ഷത്തെ കഠിനതടവിന് വിധിച്ചതറിഞ്ഞ് തിരുവനന്തപുരത്ത് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. റിവ്യൂ കൊടുത്താലും ഈ ജഡ്ജിമാരുടെ മുന്നില്‍ തന്നെയാണ് വരുന്നതെന്നും കേസില്‍ താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് വിശ്വാസമുണ്‌ടെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications