മള്‍ടിപ്ലക്‌സിലെ ടിക്കറ്റ് നിരക്ക് കുറയും
തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ നികുതി ഇളവ് പ്രഖ്യാപിച്ചതിനാല്‍ മള്‍ട്ടിപ്ലെക്‌സ് തീയേറ്ററുകളിലെ ടിക്കറ്റ് നിരക്ക് കുറയും.
മള്‍ട്ടിപ്ലെക്‌സുകളെ ആദ്യ അഞ്ച് വര്‍ഷം വിനോദ നികുതിയില്‍ നിന്ന് ഒഴിവാക്കുമെന്ന പ്രഖ്യാപനമാണ് ടിക്കറ്റ് നിരക്ക് കുറയനുള്ള വഴിതുറന്നത്. ബജറ്റില്‍ പുതിയ നികുതി നിര്‍ദേശങ്ങളൊന്നിമില്ല.
നികുതി ഇളവ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മറ്റ് ചില ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും വില കുറയും. പൂജാദ്രവ്യങ്ങളെ മുന്‍കാല പ്രാബല്യത്തോടെ നികുതിയില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. ഇതോടെ ഇതിന്റെ വില കുറയും. എംസാന്‍ഡിന്റെ വില കുറയും. ഇതിന്റെ നികുതി നാല് ശതമാനമായി കുറച്ചിട്ടുണ്ട്.
ബോണ്‍ മീല്‍, ഓര്‍ഗാനിക് മീല്‍, ലെതല്‍ മീല്‍ എന്നീ ജൈവവളങ്ങളെ നികുതിയില്‍ നിന്ന് ഒഴിവാക്കി. ഇതോടെ ജൈവവളത്തിന് വില കുറയും.
7,500ല്‍ കൂടുതല്‍ കണക്ഷനുകള്‍ ഉള്ള കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ആഡബര നികുതി പിന്‍വലിക്കുന്നതോടെ കേബിള്‍ ടിവി വാടകയും കുറയും.
എല്ലാത്തരം പ്രഷര്‍ കുക്കറുകളുടെയും നികുതി നാല് ശതമാനമാക്കി. ചൂടാറാപ്പെട്ടിയുടെ നികുതി മുന്‍കാല പ്രാബല്യത്തോടെ നാല് ശതമാനമാക്കി.
ഹൗസ് ബോട്ടില്‍ വിതരണം ചെയ്യുന്ന പാകം ചെയ്ത ഭക്ഷണത്തിനും പാനീയങ്ങള്‍ക്കും വില കുറയും. ഇവയെ ആഡംബര നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
പ്‌ളാസ്റ്റിക്, നൈലോണ്‍ കയര്‍, ജൈവവളം. ചെങ്കല്ല്, ആയുര്‍വേദ സൗന്ദര്യ വര്‍ധക വസ്തുകള്‍ , പൊതുമേഖലയില്‍ ഉല്‍പാദിപ്പിക്കുന്ന മരുന്നുകള്‍ തുടങ്ങിയവയുടെ വിലയും കുറയും. പ്ലൈവുഡ് മേഖലയിലെ നികുതി കുടിശിക ആറു മാസത്തിനകം അടച്ചാല്‍ നികുതിയില്‍ നിന്നൊഴിവാക്കും.












Click it and Unblock the Notifications