പിള്ളയ്ക്ക് 7 വര്‍ഷത്തെ തിരഞ്ഞെടുപ്പ് വിലക്ക്
ദില്ലി: ഇടമലയാര്‍ കേസില്‍ ഒരു വര്‍ഷത്തെ കഠിനതടവിന് ശിക്ഷിക്കപ്പെട്ട മുന്‍മന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയ്ക്ക് ഏഴ് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല.
ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാം വകുപ്പ് പ്രകാരമാണ് വിലക്ക്. അഴിമതി നിരോധന നിയമപ്രകാരം ശിക്ഷിക്കപ്പെടുന്ന വ്യക്തിയെ തെരഞ്ഞെടുപ്പില്‍ നിന്ന് വിലക്കാന്‍ വ്യവസ്ഥ ചെയ്യുന്ന വകുപ്പാണിത്.
ഇതനുസരിച്ച് പിഴ മാത്രമേയുള്ളുവെങ്കില്‍ ആറ് വര്‍ഷവും തടവ് ശിക്ഷയുണ്ടെങ്കില്‍ അത് അനുഭവിച്ചതിന് ശേഷമുള്ള ആറ് വര്‍ഷവും വ്യക്തിക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല. എഴുപത്തിയാറുകാരനായ ബാലകൃഷ്ണ പിള്ളയുടെ രാഷ്ട്രീയ ജീവിതത്തിന് ഏറെക്കുറെ വിരാമമിടുന്നതാണ് കോടതി വിധിയെന്ന് വിലയിരുത്തപ്പെടുന്നു.












Click it and Unblock the Notifications