ഐസകിന്റെ ബജറ്റില്‍ ഐടിയും സ്റ്റാര്‍
തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ ഐടി മേഖലയ്ക്ക് മുന്‍ഗണന. പുതിയ ഐടിപാര്‍ക്കുകള്‍ നിര്‍മ്മിക്കുന്നതായി ഭൂമി ഏറ്റെടുക്കാന്‍ 102കോടിരൂപയാണ് ബജറ്റില്‍ അനുവദിച്ചിരിക്കുന്നത്.
ഇളവുകള്‍ നല്‍കിക്കൊണ്ട് മാത്രമേ വികസനപ്രവര്‍ത്തനങ്ങള്‍ സാധ്യമാകൂ എന്ന ധാരണ സ്മാര്‍ട്ട് സിറ്റി പദ്ധതി നടപ്പാക്കാന്‍ സാധിച്ചതിലൂടെ മാറ്റാന്‍ എല്‍ഡിഎഫ് സര്‍ക്കാറിന് കഴിഞ്ഞുവെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി.
62 ലക്ഷം ചതുരശ്രഅടിയിലാണ് സ്മാര്‍ട്ട് സിറ്റി നിലവില്‍ വരുന്നത്. കൊരട്ടി, ചേര്‍ത്തല എന്നിവടങ്ങളിലും ഐ.ടി പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞത് സര്‍ക്കാരിന്റെ നേട്ടമായി ധനമന്ത്രി തോമസ് ഐസക്ക് ചൂണ്ടിക്കാട്ടി. പുതിയ 10 ഐ.ഐ.ടികള്‍ സ്ഥാപിക്കാന്‍ പദ്ധതിയുള്ളതായും അദ്ദേഹം വ്യക്തമാക്കി.
അഞ്ചു കൊല്ലം കൊണ്ട് ഐ.ടി പാര്‍ക്കുകളുടെ വിസ്തൃതി 339 ഏക്കറില്‍ നിന്നും 2261 ഏക്കറായി ഉയര്‍ത്തിയെന്നും കെട്ടിടങ്ങളുടെ വിസ്തൃതി 18.9 ലക്ഷം ചതുരശ്ര അടിയില്‍ നിന്ന് 76.1 ലക്ഷം ചതുരശ്ര അടിയാക്കിയെന്നും 39 ലക്ഷം ചതുരശ്രഅടി കെട്ടിടങ്ങള്‍ നിര്‍മാണത്തിലിരിക്കുന്നുവെന്നും ഇവ പൂര്‍ത്തീകരിക്കുമ്പോള്‍ രണ്ടു ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.
കെല്‍ട്രോണിന്റെ നവീകരണത്തിനായി 50 കോടി രൂപയും സര്‍ക്കാര്‍ നീക്കിവെച്ചു. കേരള സ്‌റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മിഷന് 30 കോടി രൂപയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മാനേജ്‌മെന്റിന് 9 കോടി രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. അക്ഷയ പ്രൊജക്ടിന് 3 കോടി രൂപയും അക്ഷയ തൊഴില്‍ സംരംഭകര്‍ക്ക് പ്രോത്സാഹന ധനസഹായം നല്‍കാന്‍ മറ്റൊരു 2 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.












Click it and Unblock the Notifications