Get Updates
Get notified of breaking news, exclusive insights, and must-see stories!

കുമ്പസാരം ഇനി ഐഫോണിലൂടെ

ലണ്ടന്‍: നാടോടുമ്പോള്‍ നടുവെ ഓടണമല്ലോ, ഇത് നമ്മുടെ കത്തോലിക്കാ സഭയും തിരിച്ചറിഞ്ഞോ!. പള്ളിയിലെത്തി കുമ്പസാരിയ്ക്കാന്‍ സമയമില്ലെന്ന് ഒഴിവുകഴിവ് പറഞ്ഞ് മുങ്ങുന്ന വിശ്വാസികളെ ലക്ഷ്യമിട്ടൊരു സോഫ്റ്റ് വെയര്‍ ഇറങ്ങിയിരിക്കുന്നു. ഇതിന് സഭ അംഗീകരിച്ചുവെന്നാണ് ഡെയ്‍ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആപ്പിളിന്റെ ഐ ഫോണും ഐ പാഡും ഉപയോഗിച്ചു കുമ്പസാരിക്കാനുള്ള അവസരമാണ് ഇപ്പോള്‍ ഒരുങ്ങിയിരിക്കുന്നത്. കണ്‍ഫഷന്‍: എ റോമന്‍ കാത്തലിക് ആപ് എന്നപേരില്‍ വികസിപ്പിച്ച സോഫ്റ്റ വെയറിന് കത്തോലിക്കാ സഭ അംഗീകാരം നല്‍കിയതായി ഡെയ്‌ലി മെയ്ല്‍ റിപ്പോര്‍ട്ടിലുള്ളത്.

ഐ ട്യൂണ്‍സില്‍ നിന്ന് 1.99 ഡോളറിനു ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം. ഫോര്‍ട്ട് വെയ്ന്‍ (യുഎസ്) ബിഷപ് കെവിന്‍ റോഡ്‌സ് ഐ ഫോണ്‍ കുമ്പസാരത്തിന് അനുമതി നല്‍കിയതത്രേ. എന്നാല്‍ വത്തിക്കാന്‍ പുതിയ ആപ്പിനോട് മുഖം തിരിഞ്ഞുനില്‍ക്കുകയാണെന്ന് സൂചനകളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+