കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒബാമയുടെ മക്കള്‍ക്ക് ഫേസ്‍ബുക്ക് പ്രൊഫൈല്‍ ഇല്ല

  • By Lakshmi
Google Oneindia Malayalam News

Michelle Obama
ന്യൂയോര്‍ക്ക്: തന്റെ മക്കള്‍ക്ക് ഫേസ്ബുക്കില്‍ അക്കൗണ്ടില്ലെന്ന് അമേരിക്കയുടെ പ്രഥമ വനിത മിഷേല്‍ ഒബാമ.

കുട്ടികള്‍ക്ക് ഫേസ്‍ബുക്ക് പ്രൊഫൈല്‍ വേണ്ടെന്നത് തന്റെ തീരുമാനമാണെന്നു മിഷേല്‍ പറയുന്നു. ചെറിയ കുട്ടികള്‍ക്ക് ഫേസ്‍ബുക്കില്‍ എന്താണ് ചെയ്യാനുള്ളതെന്നാണ് പ്രസിഡന്റിന്റെ പത്‌നിയുടെ ചോദ്യം.

ഫേസ്‍ബുക്കിന്റെ കാര്യത്തില്‍ മുതിര്‍ന്നവര്‍ക്ക് നിരവധി ന്യായീകരണങ്ങള്‍ നിരത്താനുണ്ടാകാം. സാമൂഹിക ജീവിതത്തെ ലളിതമാക്കിത്തീര്‍ക്കാന്‍ ഉപകരിക്കുന്ന ഒട്ടേറെ ഘടകങ്ങള്‍ അവര്‍ ചൂണ്ടിക്കാണിക്കുന്നുമുണ്ട്. എന്നാല്‍ കുട്ടികളുടെ കാര്യം അങ്ങനെയാണോ എന്നതാണ്-മിഷേല്‍ ചോദിക്കുന്നത്.

ഫേസ്‍ബുക്ക് അക്കൌണ്ട് തുറക്കാന്‍ 13 വയസ്സ് തികഞ്ഞിരിക്കണമെന്നാണ് സൈറ്റ് നല്‍കുന്ന നിര്‍ദ്ദേശം. എന്നാല്‍ വളരെ ചെറിയ കുട്ടികള്‍ പോലും തങ്ങളുടെ വയസ്സില്‍ കൃത്രിമം കാണിച്ച് ഫേസ്‍ബുക്കില്‍ കയറിക്കൂടുന്നുണ്ട്.

അമേരിക്കന്‍ കുട്ടികള്‍ ഫേസ്‍ബുക്കിലും കമ്പ്യൂട്ടര്‍ ഗെയിമുകളിലും മുഴുകി മന്ദബുദ്ധികളായി മാറുന്നുവെന്ന പരാതി ബരാക് ഒബാമയ്ക്ക് നേരത്തേ തന്നെയുണ്ട്. കുട്ടികള്‍ക്ക് ഇല്ലെങ്കിലും മിഷേലിന് ഫേസ് ബുക്ക് അക്കൗണ്ട് ഉണ്ട്.

English summary
American First Lady Michelle Obama says Facebook is unnecessary, not only for her children, but for young kids in general.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X