ട്വിറ്ററിനെ സ്വന്തമാക്കാന്‍ ഗൂഗിളും ഫേസ്‍ബുക്കും

രണ്ടു കമ്പനികളും ട്വിറ്ററുമായി ഇതുസംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയതായിട്ടാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
നിലവില്‍ നഷ്ടത്തിലോടുന്ന ട്വിറ്ററിന് ഇവര്‍ ആയിരം കോടി ഡോളറോളം വില പറഞ്ഞതായാണ് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടു ചെയ്തത്. എന്നാല്‍, ഇതേക്കുറിച്ച് ട്വിറ്ററോ ഗൂഗിളോ ഫെയ്‌സ്ബുക്കോ ഇതേവരെ പ്രതികരിച്ചിട്ടില്ല.
ഡിസംബറില്‍ വിവിധ നിക്ഷേപകരില്‍ നിന്നായി ട്വിറ്റര്‍ ഇരുപതു കോടി ഡോളര്‍ സമാഹരിച്ചിരുന്നു. ഇതോടെ ട്വിറ്ററിന്റെ വിപണിമൂല്യം 370 കോടി ഡോളറായെന്നാണ് കണക്ക്. ട്വിറ്ററിനെ വന്‍കിട ഇന്റര്‍നെറ്റ് കമ്പനിയായി വളര്‍ത്താന്‍ മാനേജ്‌മെന്റ് ഊര്‍ജിത ശ്രമത്തിലാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
2006ലാണ് ആശയവിനിമയത്തിനുള്ള പുതിയ സംവിധനമായ മൈക്രോബ്ലോഗിങുമായി ട്വിറ്റര്‍ രംഗത്തെത്തിയത്. ട്വിറ്ററിന് ഇതുവരെ 17.5 കോടി ഉപയോക്താക്കളുണ്ടെന്നാണ് കണക്ക്.












Click it and Unblock the Notifications