കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉള്ളി വില തറപറ്റി; കര്‍ഷകര്‍ സമരത്തില്‍

  • By Ajith Babu
Google Oneindia Malayalam News

Lift export ban, say onion farmers as prices crash
നാസിക്: ഇന്ത്യന്‍ വീട്ടമ്മമാരെയും സര്‍ക്കാരിനെയും കണ്ണീരു കുടിപ്പിച്ച സവാളയുടെ വില തറപറ്റി. ഇറക്കുമതി ഊര്‍ജ്ജിതമാക്കിയതോടെ രാജ്യമൊട്ടാകെ ഉള്ളിവില മൂക്കുകുത്തിയിരിക്കുകയാണ്.

വിലയിടിവ് മൂലം രാജ്യത്തെ ഏറ്റവും വലിയ ഉള്ളി മാര്‍ക്കറ്റായ ലസല്‍ഗഡില്‍ വ്യാപാരം നിര്‍ത്തിവെച്ചിരിയ്ക്കുകയാണ്. ഉള്ളിക്ക് ഏര്‍പ്പെടുത്തിയ കയറ്റുമതി നിരോധനം നീക്കണമെന്നു കര്‍ഷകരും വ്യാപാരികളും ആവശ്യപ്പെട്ടു.

ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി ഇവര്‍ അനിശ്ചിതകാല സമരവും ആരംഭിച്ചിട്ടുണ്ട്. മഹരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിലേക്ക് സമരം വ്യാപിക്കുകയാണ്. ക്വിന്റലിന് 1500 രൂപ ലഭിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. ഇപ്പോള്‍ ക്വിന്റലിന് വെറും 600 രൂപയാണ് ലഭിക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു.

ഉള്ളി വില കിലോയ്ക്ക് 60 നു മുകളില്‍ എത്തിയപ്പോഴാണു സര്‍ക്കാര്‍ കയറ്റുമതി നിരോധിച്ചത്. പിന്നീടത് 80 രൂപ വരെ കുതിച്ചുകയറിയുന്നു. എന്നാലിപ്പോള്‍ ഒരു കിലോ ഉള്ളിക്ക് 7 രൂപയാണു വില.

വിളവെടുപ്പ് മോശമായ സാഹചര്യത്തില്‍ കുറഞ്ഞ വിലയ്ക്ക് ഉള്ളി വില്‍ക്കാന്‍ തയാറല്ലെന്ന നിലപാടിലാണ് കര്‍ഷകര്‍.

English summary
Onion farmers are crying foul against the export ban. Prices that had shot to Rs 45-75 a kg in December-end, crashed to Rs 6-9 on Thursday, spurred by late kharif arrivals.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X