കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോക്കിയക്ക് വിന്‍ഡോസ് ഫോണ്‍ 7 ഒഎസ്

  • By Ajith Babu
Google Oneindia Malayalam News

Connecting Corporations: Nokia to Adopt Windows Phone 7 and Bing
ലണ്ടന്‍: ആകാംക്ഷയ്ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് നോക്കിയ തങ്ങളുടെ പുതിയ വ്യാപാര പങ്കാളിയെ പ്രഖ്യാപിച്ചു. സ്മാര്‍ട് ഫോണ്‍ വിപണിയിലെ വെല്ലുവിളികള്‍ നേരിടുന്നതിനായി സോഫ്റ്റ് വെയര്‍ ഭീമനായ മൈക്രോസോഫ്റ്റുമായാണ് നോക്കിയ കൈകോര്‍ക്കുന്നത്.

ആപ്പിളിന്റെ ആന്‍ഡ്രോയിഡ് ഒഎസ് ഫോണുകള്‍ ഉയര്‍ത്തുന്ന വെല്ലുവിളി ചെറുക്കാനായി മൈക്രോസോഫ്റ്റിന്റെ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റമായ വിന്‍ഡോസ് ഫോണ്‍ 7നെയാണ് നോക്കിയ പുണരുന്നത്. ഇത്രയും കാലം നോക്കിയ ഫോണുകളിലുണ്ടായിരുന്ന സിമ്പിയന്‍ ഇതോടെ ചരിത്രത്തിലേക്ക് മറയും.

നോക്കിയയുടെ ചീഫ് എക്‌സിക്യൂട്ടീവ് സ്റ്റീഫന്‍ ഇലോപ്പാണ് നോക്കിയ-മൈക്രോസോഫ്റ്റ് സഖ്യത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്. പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണ് പുതിയ സഖ്യത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ മൈക്രോസോഫ്റ്റിലായിരുന്ന ഇലോപ്പ് കഴിഞ്ഞ വര്‍ഷമാണ് നോക്കിയയുടെ സിഇഒ പദവിയിലെത്തിയത്. ഇതിന് ശേഷമാണ് നോക്കിയ-എംഎസ് ചര്‍ച്ചകള്‍ സജീവമായത്. നോക്കിയയുമായുള്ള പങ്കാളിത്തം ആവേശം ജനിപ്പിയ്ക്കുന്നുവെന്ന് മൈക്രോസോഫ്റ്റ് സിഇഒ സ്റ്റീവ് ബാള്‍മറും പറഞ്ഞു.

നോക്കിയ-എംഎസ് സഖ്യം സ്മാര്‍ട് ഫോണ്‍ വിപണിയിലെ മത്സരത്തെ പുതിയ തലത്തിലേക്ക് ഉയര്‍ത്തുമെന്നാണ് ബിസിനസ് പണ്ഡിറ്റുകളുടെ അഭിപ്രായം. എംഎസിന്റെ സെര്‍ച്ച് എഞ്ചിനായ ബിങ്, ഓഫീസ്, നോക്കിയയുടെ ഒവി മാപ്പും മറ്റു സേവനങ്ങളും കൂടി ചേരുമ്പോള്‍ മറ്റു മൊബൈല്‍ കമ്പനികളെല്ലാം ഒരടിപിന്നിലാവുമെന്ന് അവര്‍ ചൂണ്ടിക്കാണിയ്ക്കുന്നു.

അതേ സമയം പുതിയ ഡീല്‍ മൈക്രോസോഫ്റ്റിനാണ് കൂടുതല്‍ ഗുണം ചെയ്യുന്നതെന്നും സൂചനകളുണ്ട്. അവരുടെ മൊബൈല്‍ പ്ലാറ്റ്‌ഫോമിന് കൂടുതല്‍ കരുത്തേറുമെന്ന് മാത്രമല്ല പ്രധാന എതിരാളികളായ ആപ്പിളിന്റെ ഐഫോണിനോട് മത്സരിയ്ക്കാന്‍ നോക്കിയയും അവര്‍ക്കൊപ്പമെത്തും.

English summary
Nokia has confirmed its much-rumoured deal with Microsoft. Responding to the threat from Google Android and Apple’s iPhone, Windows Phone 7 will now become Nokia’s primary smartphone operating system. Details of the future role for Symbian and MeeGo, Nokia’s existing systems, have not yet been released
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X