ഓഹരി വിപണിയില്‍ ആശ്വാസ കയറ്റം
മുംബൈ: ഫെബ്രവരി 11 വെള്ളിയാഴ്ച ഓഹരി വിപണിയില്‍ ആശ്വാസ കയറ്റമായിരുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി തുടര്‍ച്ചയായി ഇറങ്ങി സെന്‍സെക്സ് 265 പോയന്റാണ് വെള്ളിയാഴ്ച കയറിയത്.
സെന്‍സെക്സ് 17,728.61 (265.57)
നിഫ്ടി 5,310.00 (84.20)
വ്യാവസായിക ഉല്പാദന സൂചിക കൂടുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനമായിരുന്നു വിപണിയ്ക്ക് അനുകൂലമായത്. ഡിസംബറില്‍ ഈ സൂചിക 1.6 ശതമാനം താണിരുന്നു. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഓട്ടോ, ക്യാപ്പിറ്റല്‍ ഗുഡ്സ് തുടങ്ങിയവയുമായി ബന്ധപ്പെട്ട ഓഹരികളായിരുന്നു ഉയര്‍ന്നത്.
ഇതിന് പുറമേ വിപണിയില്‍ ഷോര്‍ട്ട് സെല്ലിംഗ് നടത്തിയിരുന്നവര്‍ ലാഭം എടുക്കാനായി വീണ്ടും ഓഹരി വാങ്ങിയത് ഇന്‍ഡക്സ് മുകളിലേയ്ക്ക് പോകാന്‍ സഹായിച്ചു. ഇനിയും വന്‍ തോതില്‍ വിപണി താഴോട്ട് പോവില്ലെന്നാണ് വിദഗ്ദര്‍ കരുതുന്നത്. എന്നാല്‍ ഇതില്‍ ആര്‍ക്കും ഉറപ്പില്ല. ഇന്ത്യന്‍ വിപണി സ്ഥിരമായി നിരീക്ഷിയ്ക്കുന്ന മാര്‍ക്ക് ഫേബറിനെ പോലെയുള്ളവര്‍ സെന്‍സെക്സ് 16,000 ല്‍ എത്തുമെന്നാണ് പറയുന്നത്.












Click it and Unblock the Notifications