വാര്‍ത്താസമ്മേളനത്തില്‍ അമര്‍ സിങ് പാന്റ്സഴിച്ചു

പൂര്‍വാചല്‍ യാത്രയ്ക്കായി അമര്‍ ആഡംബരവാഹനമുപയോഗിക്കുന്നുവെന്ന സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് നേരത്തെ വിമര്‍ശിച്ചിരുന്നു. ഇതിന് വാര്‍ത്താ സമ്മേളനം വിളിച്ച് മറുപടി പറയവെ താന്‍ പല ശസ്ത്രക്രിയകള്‍ക്കും വിധേനയനായിട്ടുണ്ടെന്നും ഇത് തന്നില്‍ ശാരീരിക അവശതകള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും അമര്‍ പറഞ്ഞു.
പിന്നീടാണ് ഇതിന്റെ തെളിവുകള്‍ കാണിയ്ക്കാനായി അമര്‍ പാന്റസഴിച്ചത്. വീഡിയോ ക്യാമറകളുമായി നിന്ന ചാനല്‍ പ്രവര്‍ത്തകര്‍ രംഗം പകര്‍ത്തിയെന്ന് മാത്രമല്ല അത് സംപ്രേക്ഷണവും ചെയ്തു. മുലായത്തിന്റെ വിമര്‍ശനത്തെ സഹതാപതരംഗം കൊണ്ട് നേരിടുകയെന്ന ലക്ഷ്യത്തോടെയാണ് അമറിന്റെ ചെയ്തിയെന്ന് കരുതപ്പെടുന്നു.
അമറിന്റെ പാന്റ്‌സഴിച്ചുള്ള മറുപടിയ്ക്ക് മുലായം എങ്ങനെ മറുപടി പറയും. അതാണ് ഇനി അറിയേണ്ടത്.












Click it and Unblock the Notifications