കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജേക്കബിന് പിന്നാലെ അഴിമതിയുടെ പ്രേതം?

  • By Lakshmi
Google Oneindia Malayalam News

ദില്ലി: കേരള കോണ്‍ഗ്രസ് നേതാവ് ടിഎം ജേക്കബ് പ്രതിയായ കുരിയാര്‍കുറ്റി-കാരപ്പാറ പദ്ധതിയുടെ പുനപരിശോധനാ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു.

കേസില്‍ ജേക്കബിനെ ഒഴിവാക്കിയതിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി. മുന്‍ജലസേചന മന്ത്രിയായിരുന്ന ടി എം ജേക്കബ് കേസില്‍ ഒമ്പതാം പ്രതിയാണ്.

വിചാരണയ്ക്ക് മുമ്പുതന്നെ ടി എം ജേക്കബ് ഉള്‍പ്പെടെയുള്ള പ്രതികളെ ഹൈക്കോടതി കേസില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്.

പാലക്കാട് ജില്ലയില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിച്ചിരുന്ന കുരിയാര്‍ക്കുറ്റി-കാരപ്പാറ പദ്ധതിക്ക് കേന്ദ്രപരിസ്ഥിതി മന്ത്രാലയവും കേന്ദ്രജലകമ്മീഷനും അനുമതി നിഷേധിച്ചിരുന്നു. ഇത് മറച്ചുവച്ച് പദ്ധതി നടപ്പിലാക്കാന്‍ അന്നത്തെ മന്ത്രിയായിരുന്ന ജേക്കബ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയെന്നതാണ് കേസ്. പദ്ധതിയില്‍ അമ്പത് ലക്ഷത്തിലേറെ രൂപ സംസ്ഥാനത്തിന് നഷ്ടമായെന്നാണ് വിജിലന്‍സ് കണ്ടെത്തിയിരുന്നത്.

പാലക്കാട് വിജിലന്‍സ് മുന്‍ ഡി വൈ എസ് പിയായിരുന്ന എം പി ദിനേശ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ കരാറുകാരുമായി ജേക്കബ് ഗൂഡാലോചന നടത്തിയതായി കണ്ടെത്തിയിരുന്നു.

പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ ജേക്കബിനെ ഹൈക്കോടതി 2008 മെയ് 21നാണ് കുറ്റവിമുക്തനാക്കിയത്. ജേക്കബ് ഉള്‍പ്പെടെ ഏഴു പേരെയായിരുന്നു കോടതി കുറ്റവിമുക്തമാക്കിയത്. ഇതിനെതിരെയായിരുന്നു സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

നിയമസഭ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന വേളയില്‍ നേതാക്കന്മാര്‍ക്കെതിരെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുന്ന തരത്തിലുള്ള വിവരങ്ങള്‍ പുറത്തുവരുന്നത് യുഡിഎഫിനെ ക്ഷീണിപ്പിക്കുകയാണ്.

ഐസ്ക്രീം കേസ് എന്ന ബോംബിന് പിന്നാലെയാണ് ഇടമലയാര്‍ അഴിമതിക്കേസില്‍ കേരള കോണ്‍ഗ്രസ്-ബി നേതാവ് കെ ബാലകൃഷ്ണ പിള്ളയെ സുപ്രീം കോടതി ശിക്ഷിച്ചത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ജേക്കബിനെതിരെയുള്ള കേസിനും പുതുജീവന്‍ വച്ചിരിക്കുന്നത്.

English summary
Supreme Court demanded to submit the report on controversial Kuriyarkutty-Karappara Corruption case, in which former state Minister(Kerala Congress leader) TM Jacob was acquitted. On the charge sheet of the case TM Jacob was the ninth accused,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X