തിഹാറും ഫേസ്ബുക്കില്‍

ഫേസ്ബുക്കിലും ട്വിറ്ററിലുമാണ് തിഹാര്‍ ജയിലും സാന്നിധ്യം അറിയിച്ചിരിയ്ക്കുന്നത്. ജയില്‍ പ്രവര്‍ത്തനങ്ങള്‍ ദിനംപ്രതി വിലയിരുത്താനും മെച്ചപ്പെടുത്താനുമാണു സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വെബ്‌സൈറ്റില്‍ ചേര്‍ന്നതെന്ന് ജയില്‍ ഡയറക്റ്റര്‍ നീരജ് കുമാര്‍ പറയുന്നു.
ജയില്‍ പദ്ധതികളില്‍ പൊതു ജനാഭിപ്രായം രൂപീകരിച്ചു സുതാര്യത വരുത്തുകയാണു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. വടക്കു കിഴക്കന്‍ ഏഷ്യന്‍ മേഖലയിലെ ഏറ്റവും പ്രധാന ജയിലാണു തിഹാര്‍. ഒരുകാലത്ത് കുപ്രസിദ്ധമായിരുന്ന തിഹാര്‍ ഇന്ന് മറ്റു രാജ്യങ്ങള്‍ക്കു മാതൃകയായാണ് അറിയപ്പെടുന്നത്.
നേരത്തേ ദില്ലി ട്രാഫിക് പൊലീസും ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനും ഫേസ് ബുക്കില്‍ അക്കൗണ്ട് തുറന്നിരുന്നു.












Click it and Unblock the Notifications