യുവതിയുടെ മൃതദേഹം ബാഗിനുള്ളില്‍
ദില്ലി: യുവതിയുടെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ദില്ലിയിലെ റെയില്‍വേസ്റ്റേഷന്‍ പരിസരത്താണ് വെള്ളിയാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്. യുവതിയ്ക്ക് 20നും 22നും ഇടയില്‍ ്പ്രായമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.
മൃതദേഹത്തില്‍ മുറിവുകളുടെ പാടുകള്‍ ഉണ്ട്. സ്‌റ്റേഷന്‍ പരിസരത്ത് ഉപേക്ഷിച്ച നിലയില്‍ ഒരു ബാഗ് കിടക്കുന്നു എന്ന അജ്ഞാത ഫോണ്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം തിരിച്ചറിയുന്നതിനായുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. മറ്റെവിടെവച്ചോ കൊലപാതകം നടത്തിയ ശേഷം മൃതദേഹം സ്‌റ്റേഷന്‍ പരിസരത്ത് ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസിന്റെ നിഗമനം.
കൂടുതല്‍ വിവരങ്ങള്‍ക്കായി ക്ലോസ്ഡ് സര്‍ക്യൂട്ട് ടെലിവിഷന്‍ ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു.












Click it and Unblock the Notifications