ഇടമലയാര്‍: വിഎസിന്റെ കോലം കത്തിച്ചു
കൊല്ലം: ഇടമലയാര്‍ കേസില്‍ മുന്‍ മന്ത്രി ആര്‍.ബാലകൃഷ്ണപ്പിള്ളയെ ഒരു വര്‍ഷം കഠിനതടവിന് ശിക്ഷിച്ച സുപ്രീംകോടതി വിധിയെ തുടര്‍ന്ന് കൊല്ലത്ത് കേരളാ കോണ്‍ഗ്രസ്-ബി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ കോലം കത്തിച്ചു.
രോഷാകുലരായ പ്രവര്‍ത്തകര്‍ ഇടതുമുന്നണിയുടെ ബോര്‍ഡുകളും മറ്റും നശിപ്പിക്കുകയും കൊട്ടാരക്കരയില്‍ റോഡ് ഉപരോധിക്കുകയും ചെയ്തു.
വിധിവന്നയുടന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നഗരത്തില്‍ ആഹ്ലാദപ്രകടനം നടത്തിയിരുന്നു. കേസില്‍ ഹൈക്കോടതി വിധിക്കെതിരെ വിഎസ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ബാലകൃഷ്ണപ്പിള്ളയെ ശിക്ഷിച്ചത്.












Click it and Unblock the Notifications