ഡിജിപി സിബി മാത്യൂസ് സ്വയം വിരമിച്ചു

ഒരു വര്‍ഷത്തെ സര്‍വീസ് ബാക്കി നില്‍ക്കേയാണു അദ്ദേഹം വിരമിച്ചത്. രണ്ടാഴ്ച മുന്‍പാണ് അദ്ദേഹം വിരമിക്കല്‍ അപേക്ഷ നല്‍കിയത്.
ഇപ്പോള്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ കമാന്‍ഡന്റ് ജനറല്‍ ആയിരുന്നു അദ്ദേഹത്തിന് രണ്ടു മാസം മുമ്പാണ് അദ്ദേഹത്തിനു ഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ചത്. സ്വയം വിരമിക്കുന്നതിനായി ചീഫ് സെക്രട്ടറി മുഖേന മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കുകയായിരുന്നു.
സിബി മാത്യൂസിനെ വിവരാവകാശ കമ്മിഷണര്‍ ആയി നിയമിക്കുന്നത് സംബന്ധിച്ചു മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും അഭിപ്രായം ആരാഞ്ഞിരുന്നു.
ഈ സാഹചര്യത്തിലാണ് അദ്ദേഹം സര്‍വീസില്‍ നിന്നു വിരമിക്കുന്നതിനായി അപേക്ഷ നല്‍കിയതെന്നാണു റിപ്പോര്‍ട്ട്. അടുത്തയാഴ്ചയോടെ മുഖ്യ വിവരാവകാശ കമ്മിഷണറായി നിയമിതനായേക്കുമെന്നാണു സൂചന.












Click it and Unblock the Notifications