കുളിമുറിയില്‍ ഒളിക്യാമറ: യുവതിയ്ക്ക് ജാമ്യം
കൊല്ലം: നഗരത്തിലെ എഞ്ചിനീയറിങ് കോളെജ് ഹോസ്റ്റലിലെ കുളിമുറിയില്‍ മൊബൈല്‍ കാമറ ഒളിപ്പിച്ചുവച്ച കേസിലെ പ്രതിയായ വിദ്യാര്‍ഥിനിയ്ക്ക് ജാമ്യം. അവസാന വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനി വയനാട് പുത്തന്‍കുന്ന് സ്വദേശിയായ ഇരുപതുകാരിയാണ് വ്യാഴാഴ്ച കൊല്ലം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായി ജാമ്യമെടുത്തത്.
കോടതി ഉപാധികളില്ലാതെ ജാമ്യം അനുവദിക്കുകയായിരുന്നു. അതേസമയം, കാമറ സ്ഥാപിക്കാന്‍ പ്രേരിപ്പിച്ച പെണ്‍കുട്ടിയുടെ കാമുകന്‍ വയനാട് സ്വദേശിയും തിരുച്ചിയിലെ എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥിയുമായ യുവാവിനെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി കേസ് അന്വേഷിക്കുന്ന പൊലീസ് അറിയിച്ചു.
വയനാട്ടിലും തമിഴ്‌നാട്ടിലും ഇയാള്‍ക്കായി അന്വേഷണം നടത്തിയ പോലീസ് സംഘം കഴിഞ്ഞ ദിവസം കൊല്ലത്ത് തിരികെ എത്തിയിരുന്നു.












Click it and Unblock the Notifications