ലാവലിന്‍: ട്രെന്‍ഡലിനെതിരെ ഓപ്പണ്‍ വാറണ്ട്
കൊച്ചി: ലാവലിന്‍ കേസില്‍ കമ്പനി വൈസ് പ്രസിഡന്റായിരുന്ന ക്ലോസ് ട്രെന്‍ഡലിനെതിരേ കൊച്ചിയിലെ സിബിഐ കോടതി ഓപ്പണ്‍ വാറണ്ട് പുറപ്പെടുവിച്ചു. കുറ്റവാളികളെ കൈമാറുന്ന നിയമമനുസരിച്ച് കാനഡയിലുള്ള ട്രെന്‍ഡലിനെ ഇന്ത്യയിലെത്തിക്കാന്‍ നടപടി തുടങ്ങിയതായി സിബിഐ കോടതിയില്‍ അറിയിച്ചു.
ട്രെന്‍ഡലിനെ അറസ്റ്റ് ചെയ്യാന്‍ സമയപരിധിയില്ലാത്ത വാറണ്ടാണ് കോടതി പുറപ്പെടുവിച്ചത്. ഈ സാഹചര്യത്തില്‍ ഇന്റര്‍പോളിന്റെ സഹായത്തോടെ ട്രെന്‍ഡലിനെ അറസ്റ്റ് ചെയ്യാനാകുമെന്ന നിഗമനത്തിലാണ് സിബിഐ കേസില്‍ ആറാം പ്രതിയാണ് ട്രെന്‍ഡല്‍. ഇദ്ദേഹം എവിടെയാണ് ഇപ്പോള്‍ ഉള്ളതെന്ന കാര്യം പോലും കണ്ടെത്താന്‍ സിബിഐയ്ക്ക് കഴിഞ്ഞിട്ടില്ല.
അതിനിടെ ലാവലിന്റെ ദില്ലി ഓഫീസില്‍ നേരിട്ട് സമന്‍സെത്തിക്കാന്‍ അനുമതി നല്‍കണമെന്ന് സിബിഐ ആവശ്യപ്പെട്ടു. സിബിഐയ്ക്ക് നേരിട്ട് സമന്‍സ് പുറപ്പെടുവിക്കാന്‍ അധികാരമുണ്ടോയെന്ന് കാര്യത്തില്‍ കോടതി ഇരുപത്തിനാലിന് തീരുമാനം വ്യക്തമാക്കും.












Click it and Unblock the Notifications