കേരളം നിക്ഷേപകരുടെ പറുദ്ദീസ; മന്മോഹന്

കൊച്ചിയുടെ വികസനത്തിന്റെ കേന്ദ്രബിന്ദുവാണ് വല്ലാര്‍പാടം. പദ്ധതിയുമായി ബന്ധപ്പെടുത്തി ഉള്‍നാടന്‍ ജലഗതാഗത മാര്‍ഗ്ഗങ്ങള്‍ വികസിപ്പിക്കണം. കേരളത്തെ രാജ്യത്തിന്റെ വ്യവസായ തലസ്ഥാനമായി ഉയരണം. നിക്ഷേപകര്‍ക്ക് കടന്നുവരാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് കേരളം. തൊഴില്‍ വൈദഗ്ധ്യം ഏറെയുള്ള നാടാണിതെന്നും മന്മോഹന് പറഞ്ഞു. കയറ്റിറക്കുമതികള്‍ കൂടുതല്‍ ശക്തിപ്പെടണം. പൊതുസ്വകാര്യ മേഖലയുടെ യോജിച്ചുള്ള പ്രവര്‍ത്തനത്തിന്റെ വിജയമാണ് പദ്ധതി. 2005ല്‍ തറക്കല്ലിട്ട പദ്ധതി ഉദ്ഘാടനം ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. പദ്ധതി യാഥാര്‍ത്ഥ്യമാക്കിയ ഡിപി വേര്ഡിനെയും കൊച്ചി പോര്‍ട്ട് ട്രസ്റ്റിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
രാജ്യാന്തര കണ്ടെയ്നര്‍ ടെര്‍മിനല്‍ ദക്ഷിണേന്ത്യയുടെ വികസന മുഖഛായ മാറ്റുമെന്ന് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് പറഞ്ഞു. രാജ്യത്തെ ഏറ്റവും നിരക്കേറിയ നഗരങ്ങളിലൊന്നാണ് കൊച്ചി. വല്ലാര്‍പാടം കൂടി പ്രവര്‍ത്തനക്ഷമമാകുന്നതോടെ കൊച്ചിയിലെത്തുന്ന വാഹനത്തിരക്ക് കൂടും. ഈ സാഹചര്യത്തില്‍ കൊച്ചിയുടെ വികസനത്തിനും മെട്രോ റെയില്‍ പദ്ധതിക്കും പ്രധാനമന്ത്രി മുന്‍ഗണന നല്‍കണമെന്നും വിഎസ് പറഞ്ഞു.
വല്ലാര്‍പാടം പദ്ധതിയുടെ പദ്ധതിക്കു വേണ്ടി സ്ഥലം വിട്ടുനല്‍കിയ എല്ലാവരോടും സര്‍ക്കാര്‍ നന്ദി അറിയിക്കുകയാണ്. പാലക്കാട് കോച്ച് ഫാക്ടറിയുടെ കാര്യത്തില്‍ പ്രധാനമന്ത്രിയും റെയില്‍വേ മന്ത്രിയും നല്കിയ വാക്കു പാലിക്കണം. പദ്ധതിക്ക് സ്ഥലം ഏറ്റെടുത്തു നല്‍കിയിട്ടും റെയില്‍വേ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്നും വി.എസ് ചൂണ്ടിക്കാട്ടി.
ഗവര്‍ണര്‍ ആര്‍എസ് ഗവായ് കേന്ദ്രമന്ത്രിമാരായ ഏ.കെ ആന്റണി, വയലാര്‍ രവി, മുല്ലപ്പള്ളി രാമചന്ദ്രന്, കെ.സി വേണുഗോപാല്‍, ജി.കെ വാസന്, സി.പി ജോഷി, ദുബായ്, യു.എ.ഇ പോര്‍ട്ട് ട്രസ്റ്റ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
-
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല'












Click it and Unblock the Notifications